ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പൂട്ടിയ റിയൽ സിങ്കം... സമീർ വാങ്കഡെ..വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പൂട്ടിയ റിയൽ സിങ്കം… സമീർ വാങ്കഡെ..വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2021, 08:12 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പൂട്ടിയ ഉദ്യോഗസ്ഥൻ. രഹസ്യ നീക്കത്തിലൂടെ ആഡംബര കപ്പലിൽ മിന്നൽ റെയ്ഡ് നടത്തി ലഹരി പാർട്ടി പിടികൂടിയതിന് പിന്നിലെ ബുദ്ധികേന്ദ്രം. മുംബൈ മഹാനഗരത്തിലെ മയക്കുമരുന്ന് മാഫിയകളുടെ പേടിസ്വപ്നം. രാജ്യത്താകമാനം 17000 കോടി രൂപയുടെ ലഹരിമരുന്ന് വേട്ട നടത്തിയ എൻസിബിയിലെ റിയൽ സിങ്കം … സമീർ വാങ്കഡെ.

അധോലോകവും ലഹരി മരുന്ന് മാഫിയക്കാരും അരങ്ങ് വാഴുന്ന മുംബൈ മഹാനഗരത്തെ ശുദ്ധീകരിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സോണൽ ഡയറക്ടറായ സമീർ വാങ്കഡെ. ഹിന്ദി സിനിമയിലെ സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാന്റെ മകനെ അടക്കമുള്ളവരെ അഴിക്കുള്ളിലാക്കിയ ചടുല നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച സമീറിനെകുറ്റിച്ചുള്ള വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറയുകയാണ്.

പ്രവർത്തിച്ച പദവികളുടെ അന്തസ്സ് കളയാത്ത ഉദ്യോഗസ്ഥൻ എന്നാണ് സമീറിനെ കുറിച്ച് പൊതുവെ പറയാറുള്ളത്. പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാത്ത പ്രകൃതം. ഏത് ഉന്നതനായാലും നിയമം ലംഘനം നടത്തിയാൽ മുഖം നോക്കാതെ നടപടിയെടുക്കുന്ന സമീർ പല വമ്പൻമാരുടെയും കണ്ണിലെ കരടാണ്. ബോളിവുഡിൽ പിടിമുറിക്കിയിരുന്ന ലഹരി മരുന്ന് മാഫിയയുടെ നട്ടെല്ലൊടിക്കാനുള്ള തീവ്രമത്തിലാണിപ്പോൾ സമീർ വാങ്കഡെ.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ദീപിക പദുക്കോൺ, അർജുൻ രാംപാൽ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരുൾപ്പെടെയുള്ള താരങ്ങൾക്ക് മയക്കുമരുന്ന് വാങ്ങുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് അന്വേഷണം നടന്നിരുന്നു. അതിനുമുമ്പ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടും മയക്കുമരുന്ന് കേസുകൾ ഉയർന്നിരുന്നു . കേസിൽ നടി റിയ ചക്രബർത്തി അറസ്റ്റ് ബോളിവുഡിനെ ഞെട്ടിച്ചിരുന്നു. ഈ കേസുകളിൽ എല്ലാം ഉയർന്ന് കേട്ട പേരാണ് മുംബൈയിലെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ സോണൽ ഡയറക്ടർ സമീർ ഡി വാങ്കഡെയുടേത് .

ഇന്ത്യൻ റവന്യൂ സർവീസസിലെ 2004 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹം മുംബൈയിലെ ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിൽ 2007 ൽ ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണറായി നിയമിതനായി. കസ്റ്റംസ് ഓഫീസറായിരിക്കെ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾക്ക് യാതൊരു ഇളവും നൽകാത്ത ഉദ്യോഗസ്ഥനായിരുന്നു സമീർ വാങ്കെഡെ

എയർപോർട്ടിൽ അഭിനേതാക്കളുടെ പിന്നിൽ ഓട്ടോഗ്രാഫുകൾക്കായി തന്റെ ജൂനിയർ ഓഫീസർമാർ നിരന്ന് നിൽക്കുന്നത് വാങ്കഡെയാണ് അവസാനിപ്പിച്ചത്. താരങ്ങളുടെ ലഗേജ് പരിശോധിക്കുക മാത്രമല്ല കസ്റ്റംസ് ഏരിയയിൽ താരങ്ങളെയും കർശനമായി പരിശോധനയ്‌ക്ക് വിധേയരാക്കി.

നികുതി വെട്ടിപ്പ് നടത്തിയ 200 ഓളം പ്രമുഖർ അടക്കം 2500 ഓളം പേരെ വാങ്കഡെ നിയമത്തിനു മുന്നിൽ എത്തിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു അത്. ഖജനാവിന് രണ്ട് വർഷത്തിനുള്ളിൽ 87 കോടിയുടെ വരുമാനം അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിലെ മറ്റൊരു റെക്കോർഡായി മാറിയ സംഭവമാണിത് .

എയർ ഇന്റലിജൻസ് യൂണിറ്റ് ഡെപ്യൂട്ടി കമ്മീഷണർ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അഡീഷണൽ എസ്പി, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ജോയിന്റ് കമ്മീഷണർ, എൻസിബിയുടെ സോണൽ ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു . ‘ഗംഗാജൽ’ എന്ന സിനിമയിൽ അജയ് ദേവ്ഗണിനൊപ്പം പ്രവർത്തിച്ച മറാത്തി നടി ക്രാന്തി റെഡ്കറെയാണ് വാങ്കഡെയുടെ ഭാര്യ. ഇന്ന് രാജ്യത്ത് നടക്കുന്ന വൻമയക്കുമരുന്ന വേട്ടകൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ കൂടിയാണ് സമീർ.

Tags: mumbai policenarcoticBollywood Moviesbollywood ActressNARCOTIC BUREAUnarcotic control bureausharukh khan's son
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies