ലഖിംപൂർ ഖേരി ആക്രമണം: മകനെതിരെ തെളിവുണ്ടെങ്കിൽ കേന്ദ്രമന്ത്രി സ്ഥാനം രാജിവെയ്ക്കാമെന്ന് അജയ് കുമാർ മിശ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഖിംപൂർ ഖേരി ആക്രമണം: മകനെതിരെ തെളിവുണ്ടെങ്കിൽ കേന്ദ്രമന്ത്രി സ്ഥാനം രാജിവെയ്‌ക്കാമെന്ന് അജയ് കുമാർ മിശ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 02:42 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ലഖിംപൂർ ഖേരിയിൽ നടന്ന ആക്രമണത്തിൽ തന്റെ മകന് പങ്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര. മകൻ ആശിഷ് മിശ്രയ്‌ക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ താൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവെയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശിഷ് മിശ്രയുടെ വാഹനമാണ് പ്രതിഷേധക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറിയതെന്നാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ആരോപണം.

ലഖിംപൂർ ഖേരിയിലെ പ്രതിഷേധ സ്ഥലത്ത് തന്റെ മകന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു എന്നതിന് ഒരു തെളിവ് ലഭിച്ചാൽ കേന്ദ്രമന്ത്രി സ്ഥാനം രാജിവെയ്‌ക്കുമെന്നാണ് അജയ് മിശ്ര പറഞ്ഞത്. തന്റെ മകനെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് യുപി പോലീസ് ആശിഷ് ഉൾപ്പെടെ 14 പേർക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി കേന്ദ്രമന്ത്രി എത്തിയത്.

സംഭവം നടക്കുന്ന സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്ന് ആശിഷ് മിശ്രയും പറഞ്ഞിരുന്നു. ബാൻബിർപുർ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നുമാണ് ആശിഷ് മിശ്ര വ്യക്തമാക്കിയത്. ആക്രമണത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധ ശക്തികളാണെന്ന് നേരത്തെ അജയ് കുമാർ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധം നടത്തിയവർ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. അതാണ് സംഭവത്തിലേക്ക് നയിച്ചത്. വടിയും വാളും കൊണ്ടുപോലും പ്രതിഷേധക്കാർ അക്രമം നടത്തി. തന്റെ മകൻ ആ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ജീവൻ പോലും തിരിച്ചുകിട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസയമം ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായതാണ് റിപ്പോർട്ട്. പ്രതിഷേധക്കാരുടെ സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാദ്ധ്യമപ്രവർത്തകനാണ് മരിച്ചത്. പ്രദേശം അക്രമാസക്തമായതോടെ ജില്ലയിൽ സെക്ഷൻ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചു.

Tags: Lakhimpur Kheriajay mishra
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies