ശബരിമലയിലെ ചെമ്പോല സുപ്രീം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി: ദേവസ്വം ബോർഡിനെതിരായ കേസ് ജയിക്കുന്നതിനായിരുന്നു ഇതെന്ന് ചീരപ്പൻചിറ കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിലെ ചെമ്പോല സുപ്രീം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി: ദേവസ്വം ബോർഡിനെതിരായ കേസ് ജയിക്കുന്നതിനായിരുന്നു ഇതെന്ന് ചീരപ്പൻചിറ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2021, 12:11 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ:ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ചെമ്പോല തിട്ടൂരം പതിറ്റാണ്ടുകൾക്ക് മുൻപ് സുപ്രീംകോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയതായി ചീരപ്പൻചിറ കുടുംബം. ദേവസ്വം ബോർഡിനെതിരായ കേസ് ജയിക്കുന്നതിന് ആണ് ഇവ കൊണ്ടുപോയത്. വാമൊഴിയായി കേട്ട ഓർമ്മ മാത്രമാണ് ഇതെന്നും ഇപ്പോഴത്തെ തലമുറ പറഞ്ഞു. പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിനെ അറസ്റ്റ് ചെയ്തതോടെയാണ് ചെമ്പോലയും ശബരിമലയും വീണ്ടും ചർച്ചയാകുന്നത്.

വെടിവഴിപാട് അവകാശം തിരികെ കിട്ടാൻ വേണ്ടി ദേവസ്വം ബോർഡിനെതിരെ ചീരപ്പൻചിറക്കാർ കേസ് നടത്തിയിരുന്നു. മാവേലിക്കര കോടതിയിൽ തുടങ്ങി കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽവരെ എത്തിയിരുന്നു. അന്ന് രേഖകൾ കോടതിയിൽ ഹാജരാക്കാനായി ഇവിടെ നിന്നും ചെമ്പോലയും കൊണ്ടുപോയി. ഇപ്പോൾ അതിനെ പറ്റി ഒരു വിവരവും ഇല്ലെന്നും രേഖകൾ ചോദിച്ച് ആരും ഇന്നുവരെ വന്നിട്ടില്ലെന്നും ചീരപ്പൻചിറക്കാർ പറഞ്ഞു.

ആലപ്പുഴ മുഹമ്മയിലാണ് ചീരപ്പൻചിറ തറവാട്. ഇവിടെയാണ്അയ്യപ്പൻ കൗമാരകാലത്ത് കളരി അഭ്യസിച്ചത് എന്നാണ് പറയപ്പെടുന്നത്. മാളികപ്പുറത്തമ്മയുടെ കുടുംബമാണ് ചീരപ്പൻചിറ. അയ്യപ്പൻ കളരി അഭ്യസിച്ച വാളും ഉടയാടയും എല്ലാം നാലുകെട്ടിനുള്ളിലെ കെടാവിളക്കിന് മുന്നിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇതോടൊപ്പം ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ചെമ്പോലയും ഉണ്ടായിരുന്നു.

ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട പന്തളം കൊട്ടാര രേഖയെന്ന പേരിൽ മോൻസൻ മാവുങ്കൽ ചെമ്പോലയും പ്രചരിപ്പിച്ചിരുന്നു. മോൻസന്റെ തട്ടിപ്പ് പുറത്തുവന്നതോടെ ചെമ്പോല നൽകിയത് താനാണെന്ന് ഇടനിലക്കാരനും പരാതിക്കാരനുമായ സന്തോഷ് വ്യക്തമാക്കിയിരുന്നു. തൃശൂർ ടൗണിനടുത്തുള്ള പഴയൊരു വീട്ടിൽ നിന്നും സിനിമകളിൽ ഉപയോഗിക്കാനായാണ് ഈ ചെമ്പോലകൾ വാങ്ങിയത്. ചെമ്പോലകൾ ആ വീട്ടുകാരുടെ കൈവശം ഇരുന്നതാണ്, അത് വ്യാജമായി നിർമ്മിച്ചതല്ലെന്നും സന്തോഷ് പറയുന്നു.

സംസ്‌കൃതത്തിലോ പഴയ മലയാളം ലിപിയിലോ ഉള്ള എഴുത്തായിരുന്നു അതിൽ. ഉള്ളടക്കം എന്താണെന്ന് അറിയില്ല. മോൻസൺ ഇതിൽ താത്പര്യം പ്രകടിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് കൈമാറിയത്. ഇത് പുരാവസ്തു വിദഗ്ധരെ കാണിച്ചുവെന്ന് മോൻസൺ ഇടയ്‌ക്ക് അവകാശപ്പെട്ടിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ടുള്ള രേഖകളാണെന്ന അവകാശവാദം വാർത്തകളിലൂടെയാണ് താൻ അറിയുന്നതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

Tags: SABARIMALAchembola
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies