ഒന്ന് ബഹിരാകാശത്ത് ടൂറു പോയാലോ: റഷ്യയുടെ സിനിമാ ഷൂട്ടിംഗ് തുടങ്ങി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒന്ന് ബഹിരാകാശത്ത് ടൂറു പോയാലോ: റഷ്യയുടെ സിനിമാ ഷൂട്ടിംഗ് തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2021, 08:49 pm IST
FacebookTwitterWhatsAppTelegram

മനുഷ്യനെ എന്നും കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന സൗരയൂഥവും അതിനപ്പുറവും ഏറെ അടുത്താണെന്ന് ഒരോ ദിവസത്തേയും മുന്നേറ്റം തെളിയിച്ചുകൊണ്ടിരിക്കുന്നു. ബഹിരാകാശത്ത് എവിടേയും എത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ശാസ്ത്രലോകം. ഒരു കാലത്ത് അതീവ സാഹസികത നിറഞ്ഞ ബഹിരാകാശ യാത്രകൾ മികച്ച പൈലറ്റുമാർക്കും വ്യോമസേനാംഗങ്ങൾക്കും മാത്രം വഴങ്ങിയിരുന്നിടത്തുനിന്ന് ഇന്ന് ബഹിരാകാശ വിനോദസഞ്ചാരം യാഥാർത്ഥ്യമായിരിക്കുന്നു.

ഈ വർഷം അവസാനത്തോടെ റഷ്യയുടെ സിനിമാ ചിത്രീകരണം ബഹിരാകാശത്ത് ആരംഭിക്കുകയാണ്. സാധാരണക്കാരായ 4 പേർ ശൂന്യാകാശ വിനേദസഞ്ചാര യാത്ര നടത്തിയും ദിവസങ്ങൾക്ക് മുൻപാണ്. സ്‌പേസ് എക്‌സ് എന്ന സ്ഥാപനമായിരുന്ന യാത്ര സംഘടിപ്പിച്ചത്. സ്പേസ് എക്സ് നാല് സാധാരണക്കാരായ സഞ്ചാരികളെ ശൂന്യാകാശ വിനോദയാത്ര നടത്തിച്ച് വിജയകരമായി എത്തിച്ചതിന്റെ ആവേശം പങ്കിട്ടുകൊണ്ടാണ് ലോകം ബഹിരാകാശ വാരം ആഘോഷിക്കുന്നത്.

ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയും ഒട്ടും പിന്നിലല്ല. ചാന്ദ്രയാൻ പദ്ധതിയുടെ വേഗം വർദ്ധിപ്പിച്ചുകൊണ്ട് ഇന്ത്യൻ ശാസ്ത്രസംഘം റഷ്യയിൽ പരിശീലനത്തിലാണ്. ഒരു പടികൂടി കടന്ന് ഇന്ത്യ ബഹിരാകാശ രംഗത്തും റോക്കറ്റും മിലസൈലുമടക്കമുള്ള ശാസ്ത്ര പ്രതിരോധ മേഖലയിലും സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകിക്കഴിഞ്ഞു. ഇത്തവണ അതിനാൽ തന്നെ ബഹിരാകാശവും വനിതകളും എന്ന വിഷയത്തിലാണ് വിവിധ പരിപാടികൾ നടക്കുന്നത്. ഇന്ത്യൻ വംശജരായ കൽപ്പനാ ചൗളയും സുനിതാ വില്യംസും നാസയിലൂടെ ഇന്ത്യൻ യുവത്വത്തിന് നൽകിയ പ്രേരണയും രാജ്യം സ്മരിക്കും.

ആഗോളതലത്തിൽ ശാസ്ത്രസമൂഹം ബഹിരാകാശ ഗവേഷണ മേഖലയിൽ നൽകിയ സംഭാവനകളെ ഓർക്കാനും ചർച്ചചെയ്യാനും ഇനി ഒരാഴ്ചക്കാലം ലോകം ശാസ്ത്ര ഗവേഷണകേന്ദ്രങ്ങളിലേക്ക് എത്തും. 1999 മുതലാണ് ബഹിരാകാശ വാരം ആചരിക്കാൻ തുടങ്ങിയത്. ഐക്യരാഷ്‌ട്രസഭയാണ് ഇത്തരം ഒരു നിർദ്ദേശം ശാസ്ത്രലോകത്തിന് മുമ്പാകെ വെച്ചത്. ആഗോളതലത്തിലെ എല്ലാ ബഹിരാകാശ ഗവേഷണ വിഭാഗങ്ങളും ഈ ആഴ്ച പരസ്പരം വിവിധ ശാസ്ത്ര വിഷയങ്ങളിൽ സംവാദങ്ങളും സെമിനാറുകളും പ്രദർശനങ്ങളും സംഘടിപ്പിക്കും.

1957ലാണ് മനുഷ്യനിർമ്മിതമായ സ്പുടിനിക് ഒക്ടോബർ നാലാം തിയതി ശൂന്യാകാശത്തേക്ക് യാത്ര നടത്തിയത്. 1967ൽ അന്താരാഷ്‌ട്ര തലത്തിൽ ബഹിരാകാശ നയത്തിൽ ഉടമ്പടികൾ ലോകരാഷ്‌ട്രങ്ങൾ ഒപ്പിട്ടു. കഴിഞ്ഞ വർഷം 6500 പരിപാടികളാണ് കൊറോണ ബാധയ്‌ക്കിടയിലും നടന്നത്. അറുപതുരാജ്യങ്ങളാണ് വിപുലമായ പരിപാടികൾ നടത്തിയത്. ഈ വർഷം 90 രാജ്യങ്ങൾ ബഹിരാകാശ വാരത്തിന്റെ ഭാഗമാകും. ആയിരക്കണക്കിന് ശാസ്ത്രജ്ഞർ ബഹിരാകാശ ഗവേഷണരംഗത്ത് ചെറുതും വലുതുമായ ഗവേഷങ്ങളും കണ്ടുപിടുത്തങ്ങളും ലേഖനമെഴുത്തും നടത്തുകയാണ്.

ഇവർക്കെല്ലാം അവര്വരുടെ അറിവുകൾ ലോകത്തിന് മുന്നിൽ ചർച്ചയ്‌ക്ക് വെയ്‌ക്കാനുള്ള അവസരമാണ് ബഹിരാകാശ വാരം നൽകുന്നത്. ബഹിരാകാശ വാരാഘോഷത്തിൽ ആഗോളതലത്തിലെ എല്ലാ ബഹിരാകാശ നിലയങ്ങളും, ഗവേഷണ സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിനിധി സമ്മേളനങ്ങൾ നടത്തും. ജ്യോതിശാസ്ത്രമേഖലയിൽ താൽപ്പര്യമുള്ളവർ ഒത്തുചേരുന്ന ക്ലബ്ബുകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവർ വെബിനാറുകളിലൂടേയും പരമാവധിപേരിലേക്ക് ബഹിരാകാശ കൗതുകങ്ങൾ എത്തിക്കാനൊരുങ്ങുകയാണ്.

Tags: isroNASAjappan-isroSPACE X-NASASpace Tourism
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies