വാഷിംഗ്ടൺ : സമൂഹമാദ്ധ്യമങ്ങളിലൊട്ടാകെ വൈറലായി മാറിയ ഗൊറില്ലകൾ ഇനിയില്ല.ലോകം മുഴുവൻ ആരാധകരുള്ള കോംഗോയിലെ നിരംഗ നാഷണൽപാർക്കിലെ ഗൊറില്ലകളാണ് വിടപറഞ്ഞത്.എൻഡാസ്കി എൻഡീസ് എന്നീ രണ്ട് പെൺ ഗൊറില്ലകളാണ് വിടപറഞ്ഞത്.അസുഖത്തെ തുടർന്നാണ് ഇരുവരും മരിച്ചത്
വർഷങ്ങൾക്ക് മുൻപ് പ്രദേശത്തെ വനത്തിൽ രണ്ട് വനപാലകർക്കൊപ്പമുള്ള ഈ ഗൊറില്ലകളുടെ സെൽഫി സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. നിഷ്കളങ്കതോടെയും ഏറെ കൗതുകത്തോടെയും സെൽഫിയിൽ ഒപ്പം ചേർന്ന ഗൊറില്ലകൾ പിന്നീട് തരംഗമാവുകയായിരുന്നു.
ലോകത്തിന്റെ പലഭാഗത്തു നിന്നും ഇവരുടെ സംരക്ഷണത്തിനായി പണം ഒഴുകി. കൂടുതൽ സുരക്ഷ ഒരുക്കുന്നതിനായി പിന്നീട് കോംഗോയിലെ നാഷ്ണൽ പാർക്കിലേക്ക് ഗൊറില്ലകളെ മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷം ലോക വനപാലക ദിനത്തിൽ ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഓഫീസർ പർവീൺ കസ്വാൻ ഗൊറില്ലകളുടെ സെൽഫി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തുടർന്ന് ഇന്ത്യൻ സമൂഹവും ഗൊറില്ലകളെ ഏറ്റെടുത്തിരുന്നു. ഗൊറില്ലകളുടെ വേർപാടിൽ ദു: ഖം രേഖപ്പെടുത്തി നിരവധിപേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
Comments