പത്തനംതിട്ട: തെരുവിൽ പരസ്യമായി ഏറ്റുമുട്ടി സിപിഎം-സിപിഐ പ്രവർത്തകർ. തൊഴിൽ നിഷേധിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അടൂരിൽ ഇന്ന് രാവിലെയാണ് സംഭവം. സിഐടിയുവിൽനിന്ന് എഐടിയുസിയിൽ ചേർന്നവർക്ക് തൊഴിൽ നിഷേധിച്ചതാണ് കാരണം.
ഹൈസ്‌കൂൾ ജംഗ്ഷനിൽ ഉണ്ടായ സിഐടിയുസി-സിഐടിയു തർക്കമാണ് സിപിഐ-സിപിഎം പ്രവർത്തകരിലേക്ക് വഴിമാറിയത്. എഐടിയുസിയിൽ ചേർന്ന രണ്ടുപേർക്ക് ഇന്നലെ മർദ്ദനമേറ്റിയുന്നു. ഇതിനെചൊല്ലിയുള്ള തർക്കമാണ് പരസ്യ ഏറ്റുമുട്ടിലിലെത്തിയത്.
ജില്ലയിലെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തർക്കം ഉണ്ടായത്. ഇതിനിടെ പോലീസെത്തി ഇരുകൂട്ടരെയും സ്ഥലത്തുനിന്ന് മാറ്റി. ഇവരുടെ തർക്കത്തെ തുടർന്ന് റോഡിൽ ഗതാഗത കുരുക്കും അനുഭവപ്പെട്ടിരുന്നു.















