നൃൂഡൽഹി: വാക്സിൻ എടുക്കാത്ത സർക്കാർ ജീവനക്കാർക്ക് ഇനി ഓഫിസുകളിൽ പ്രവേശനം അനുവദിക്കില്ല. ഡൽഹി സർക്കാരാണ് ഉത്തരവ് പുറവെടുപ്പിച്ചത്. ഒക്ടോബർ 16 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.
സർക്കാർ ജീവനക്കാർ, അധ്യാപകർ, മുൻനിര പോരാളികൾ എന്നിവർക്കെല്ലാം ഉത്തരവ് ബാധകമാണ്. ഒരു ഡോസ് സ്വികരിക്കുന്നതവരെ ഇവരെ ലീവായി പരിഗണിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ആരോഗ്യ സേതു ആപ്പ് വഴിയോ,കൊറോണ സർട്ടിഫിക്കറ്റ് വഴിയോ പരിശോധിച്ച് ജീവനക്കാർ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് മേലധികാരികൾ ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി വിജയ് ദേവ് ഉത്തരവിൽ നിർദേശിച്ചു.
Comments