ശ്രീനഗർ : ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ ആക്രമണങ്ങൾ അഴിച്ചുവിടുന്ന ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകി പോലീസ്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ശ്രീനഗറിലെ നാട്ടിപ്പോരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സംസം ഹോട്ടൽ കോംപ്ലക്സിന് സമീപം പട്രോളിംഗിനായി വിന്യസിച്ച പോലീസുകാർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പോലീസും ശക്തമായി തിരിച്ചടിച്ചു. ഇതിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. അതേസമയം ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഭീകരൻ കടന്നു കളഞ്ഞു.
വധിച്ച ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു.
Comments