കൊൽക്കത്ത : ട്യൂഷൻ ക്ലാസിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. 40 കാരനായ ബയോളജി അദ്ധ്യാപകനാണ് അറസ്റ്റിലായത്. കൊൽക്കത്തയിലെ എക്പാൽബോറയിലാണ് സംഭവം.
16 കാരിയായ പെൺകുട്ടിയെയാണ് ഇയാൾ ഉപദ്രവിച്ചത്. വീട്ടിൽ ട്യൂഷനെത്തിയ കുട്ടിയെ ക്ലാസ് എടുക്കുന്നതിനിടെ പീഡിപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ പിതാവാണ് പോലീസിൽ പരാതി നൽകിയത്.
പരീക്ഷയോട് അനുബന്ധിച്ചാണ് കുട്ടി ബയോളജി പഠിക്കാൻ ട്യൂഷന് പോയത്.സംഭവത്തിൽ പോക്സോ നിയമ പ്രകാരമാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത്. മജിസ്ട്രേറ്റിന് മുൻപിൽ പെൺകുട്ടി രഹസ്യമൊഴിയും നൽകി.
Comments