ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് അരുൺദേവിന്റെ സൈക്കിൾ യാത്ര..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് അരുൺദേവിന്റെ സൈക്കിൾ യാത്ര..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2021, 04:21 pm IST
FacebookTwitterWhatsAppTelegram

സൈക്കിൾ യാത്രയിലൂടെ ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും നേരിട്ട് അനുഭവിച്ചറിഞ്ഞ് മലയാളി യുവാവ്. ആന്ധ്രാപ്രദേശിലെ ഉഷ്ണകാറ്റും ലഡാക്കിലെ മൈനസ് രണ്ട് ഡിഗ്രി തണുപ്പും. 17 സംസ്ഥാനങ്ങളിലൂടെ 8,000 കിലോമീറ്റർ ദൂരം സഞ്ചരിക്കാനെടുത്തത് 67 ദിവസങ്ങൾ. ഇന്ത്യയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്കൊരു യാത്ര എന്നത് ദീർഘകാലമായി കണ്ടിരുന്ന സ്വപ്‌നം. അത്ഭുതമെന്ന് തോന്നാവുന്ന ദൂരം താണ്ടാൻ തൃശ്ശൂർ സ്വദേശിയായ അരുണിന് കരുത്തായത് തന്റെ ദൃഢനിശ്ചയം ഒന്നു മാത്രം.

തൃശൂർ തളിക്കുളം സ്‌നേഹതീരത്തു നിന്നു ആരംഭിച്ച യാത്ര വടക്കേ ഇന്ത്യയുടെ അറ്റമായ ലഡാക്കിലേക്ക് എത്തിച്ചേരാൻ 67 ദിവസങ്ങൾ വേണ്ടിവന്നു. ഓഗസ്റ്റ് അഞ്ചിന് സ്‌നേഹതീരത്തുനിന്നും രാവിലെ എട്ടിനാണ് യാത്ര ആരംഭിച്ചത്. തന്റെ ലക്ഷ്യസ്ഥാനമായ കർദുങ്കലാപാസിൽ 40 ദിവസങ്ങൾ കൊണ്ട് എത്തിച്ചേർന്നു. ഈ യാത്രയിൽ അനുഭവിച്ചറിഞ്ഞത് വ്യത്യസ്തമായ കാലാവസ്ഥ, വൈവിധ്യമേറിയ ഭക്ഷണം, വിവിധ ഭാഷകൾ,ആചാരങ്ങൾ, സംസ്‌കാരങ്ങൾ അക്ഷരാർഥത്തിൽ ഇന്ത്യയുടെ ആത്മാവിനെ അനുഭവിച്ചറിഞ്ഞുളള യാത്ര.

ഇന്ത്യയുടെ വടക്കേ അറ്റമായ കർദുങ്കലാപാസിൽ എത്തിയപ്പോൾ മൈനസ് 2 ഡിഗ്രിയാണ് തണുപ്പുളള കാലാവസ്ഥയാണ് അരുണിനെ വരവേറ്റത്. കേരളത്തിൽ നിന്നും തികച്ചും വിഭിന്നമായ കാലാവസ്ഥ. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ കൊടും തണുപ്പിലും ഊഷ്മളതയാണ് അനുഭവപ്പെട്ടത്. യാത്രയിലുടനീളം അപ്രതീക്ഷിതമായ ചില തടസ്സങ്ങൾ നേരിട്ടുവെങ്കിലും നിശ്ചയദാർഡ്യത്തോടെ മുന്നോട്ട് പോയി.

ഒരു ദിവസം 150 കിലോമീറ്റർ ദൂരമാണ് അരുൺ യാത്രയ്‌ക്കായി ചിട്ടപ്പെടുത്തിയിരുന്നത്. ദിവസവും രാവിലെ അഞ്ചിന് ആരംഭിക്കുന്ന സൈക്കിൾ യാത്ര വൈകീട്ട് ആറിനോ ഏഴിനോ അവസാനിപ്പിക്കും. അപരിചിതമായ സ്ഥലങ്ങളിൽ കടകളൊക്കെ അടയ്‌ക്കുന്നതിനു മുമ്പ് എത്തിച്ചേരും. ഏതെങ്കിലും ഒരു കടയുടമയോട് അനുവാദം ചോദിച്ചശേഷം സ്ഥാപനത്തിനു മുന്നിൽ ടെന്റ് ഒരുക്കി കിടന്നുറങ്ങും.

കട പൂട്ടുന്നതിനുമുമ്പ് മൊബൈൽ ചാർജ് ചെയ്യാനും ശ്രമിക്കും. വയറിന് കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ വെജിറ്റേറിയൻ ഭക്ഷണമാണ് യാത്രയിലുടനീളം കഴിച്ചിരുന്നത്. കേരളത്തിലും കർണ്ണാടകയിലും മൃഗങ്ങളുടെ ശല്യം ഉണ്ടായെങ്കിലും മറ്റൊരിടത്തും അത് അനുഭവപ്പെട്ടില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോകുന്തോറും നഗരങ്ങൾ ബൈപ്പാസ് റോഡിൽ നിന്നും ദൂരത്തിൽ ആയതുകൊണ്ട് സൈക്കിൾ മെയിൻറനൻസ് ചെയ്യുന്നത് ശ്രമകരമായിരുന്നു.

ഓരോ 300 കിലോമീറ്ററിലും സൈക്കിളിന്റെ വീൽ ബെയറിങ്ങിലെ ബോളുകൾ മാറ്റണം. ഗുജറാത്തിൽ ഒരിടത്ത്വച്ച് ടയർ പൊട്ടിയത് മറക്കാനാകാത്ത അനുഭവമാണെന്ന് അരുൺ ഓർക്കുന്നു. ഞായറാഴ്ച ആയതിനാൽ കടകൾ തുറന്നിരുന്നില്ല. എന്നാൽ സ്വദേശിയായ ഒരാൾ ബൈക്കിനു പുറകിൽ സൈക്കിളും ഏറ്റി അരുണിനെയും കൊണ്ടുപോയതും നന്ദിയോടെ സ്മരിക്കുന്നു. കടക്കാരനെ വീട്ടിൽ പോയി വിളിച്ചുകൊണ്ടുവന്ന് കട തുറപ്പിച്ചാണ് സൈക്കിൾ ടയർ മാറ്റിയത്.

കോഴിക്കോട്, മംഗലാപുരം, ഗോവ, മഹാരാഷ്‌ട്ര, ഹരിയാന,പഞ്ചാബ്, ജമ്മു, കാശ്മീർ വഴിയാണ് ലഡാക്കിലേക്ക് അരുൺ യാത്ര ചെയ്തത്. 4750 കി.മീ ദൂരമാണ് സൈക്കിൾ ചവിട്ടിയത്. 40 ദിവസങ്ങൾ അതിനു വേണ്ടി എടുത്തു. തിരിച്ച് ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ആന്ധ്ര, തമിഴ്‌നാട്, സേലം കോയമ്പത്തൂർ, പാലക്കാട് വഴി 3800 കിലോമീറ്റർ സൈക്കിൾ ചവിട്ടി കൊണ്ടുതന്നെ തിരിച്ച് നാട്ടിലേക്കുള്ള യാത്രയും. മൊത്തം 8000 കിലോമീറ്റർ.

67 ദിവസങ്ങൾ കൊണ്ട് 17 സംസ്ഥാനങ്ങളിലൂടെ യാത്രചെയ്തു. യാത്രക്കൊടുവിൽ അരുണിന്റെ ഭാരം 20 കിലോയോളം കുറഞ്ഞു. എല്ലാ വൈതരണികളും തരണം ചെയ്ത് തളിക്കുളത്തെ വീട്ടിൽ തിരിച്ചെത്തിയ അരുണിനെ നാട്ടുകാരും സുഹൃത്തുകളും ചേർന്ന് വീരോചിതമായ സ്വീകരണത്തോടെയാണ് വരവേറ്റത്. തൊഴുത്തുംപറമ്പിൽ സതീഷന്റെയും റെജീനയുടെയും മകനാണ് അരുൺദേവ്. കഠിനാധ്വാനവും സ്ഥിരോത്സാഹവും കൈമുതലാക്കി ഭാരതത്തിന്റെ അത്മാവിനെ അടുത്തറിയാൻ സാധിച്ച സ്വപ്നയാത്ര യാഥാർഥ്യമായതിന്റെ ആത്മനിർവൃതിയിലാണ് അരുണിപ്പോൾ.

Tags: cycle rally
ShareTweetSendShare

More News from this section

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies