റിയാദ് : 2022 ലെ ലോകകപ്പ് ഫുട്ബോളിലേക്കുള്ള ഏഷ്യൻ യോഗ്യതാ റൗണ്ടിൽ മറുപടിയില്ലാത്ത ഏക ഗോളിന് ജപ്പാനെ തോൽപ്പിച്ച് സൗദി അറേബ്യ ഗ്രൂപ്പ് ബി യിൽ ഒന്നാമതെത്തി. ജിദ്ദ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിന്റെ എഴുപത്തി രണ്ടാം മിനിറ്റിൽ ഫിറാസ് അൽബുറൈകാൻ നേടിയ തകർപ്പൻ ഗോളാണ് സൗദിയെ ഒന്നാം നിരയിലേക്ക് നയിച്ചത്. ഇതുവരെ നടന്ന കളികളിൽ നിന്ന് ഒമ്പത് ഗോൾ ജയത്തോടെയാണ് സൗദി അറേബ്യ നിൽക്കുന്നത്.
എന്നാൽ ഏഷ്യൻ ഒന്നാം നമ്പറായ ജപ്പാനു മൂന്നു ഗോളുകൾ ആണ് ഇതുവരെ നേടാൻ കഴിഞ്ഞത്. കളിയുടെ ആദ്യപകുതിയിൽ ആർക്കും തന്നെ ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. ഈ മാസം 12 നു സൗദി ചൈനയെ നേരിടും. ആറ് ഗോൾ നേടിയ ആസ്ട്രേലിയ ആണ് രണ്ടാം സ്ഥാനത്. കൊറോണ വ്യാപനം നിയന്ത്രണവിധേയമായതോടെ ധാരാളം കാണികൾ ആണ് സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തിയത്.
Comments