റിയാദ് : സൗദി അറേബ്യ അംഗീകരിച്ച കൊറോണ വാക്സിനുകളുടെ രണ്ട് ഡോസുകൾ നേടി ഇമ്മ്യൂൺ ആയവർക്കു മാത്രമേ പൊതു ഗതാഗതം അനുവദിക്കൂ എന്ന് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (TGA) വക്താവ് സാലിഹ് അൽ സുവൈദ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പൊതു ബസുകൾ, സ്കൂൾ ബസുകൾ, ടാക്സികൾ, ആപ്ലിക്കേഷൻ ഗതാഗത സേവനങ്ങൾ, ട്രെയിനുകൾ, ഫെറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതുമുതൽ ഇന്നുവരെ സൗദി അറേബ്യ 43 ദശലക്ഷത്തിലധികം ഡോസുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59 പുതിയ അണുബാധകൾ മാത്രമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.
Comments