ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖാണ് വീരമൃത്യു വരിച്ച മലയാളി സൈനികൻ. പഞ്ചാബിൽ നിന്നുള്ള മൂന്ന് പേരും ഉത്തർപ്രദേശ് സ്വദേശിയുമാണ് വീരമൃത്യു വരിച്ച മറ്റ് സൈനികർ.
നാല് സൈനികരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്നു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ട്. പ്രദേശത്ത് സുരക്ഷാസേന പരിശോധന തുടരുകയാണ്.
പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച ഭീകരരും സുരക്ഷ ഉദ്യോഗസ്ഥരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. നുഴഞ്ഞുകയറ്റത്തിന് ശ്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് മേഖലയിൽ തിരച്ചിലിന് ഇറങ്ങിയതായിരുന്നു സുരക്ഷാ സേന. എന്നാൽ പരിശോധന ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
അനന്ത്നാഗിവും ബന്ദിപോറയിലും സൈന്യം ഇന്ന് രാവിലെ രണ്ട് ഭീകരരെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂഞ്ചിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചവരെ പിടികൂടാൻ സൈന്യം ഇറങ്ങിയത്.
Comments