റിയാദ് : രോഗികൾക്ക് ആശുപത്രികളിലും മെഡിക്കൽ സൗകര്യങ്ങളിലും പ്രവേശിക്കുന്നതിന് രണ്ട് ഡോസ് കൊറോണ വൈറസ് വാക്സിൻ എടുത്തിരിക്കണമെന്ന നിബന്ധന ബാധകമല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ട് ഡോസ് കുത്തിവയ്പ് എടുത്ത് ഇമ്മ്യൂൺ ആയ ആളുകൾക്ക് മാത്രമേ പൊതു, സ്വകാര്യ പരിപാടികളിൽ പ്രവേശിക്കാവൂ എന്ന് വ്യവസ്ഥ നിർബന്ധമാക്കിയതിനു പിന്നാലെ ആണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തി വിശദീകരണം നൽകിയത്.
നിലവിൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ , ബോർഡിംഗ് വിമാനങ്ങൾ, പൊതു ഗതാഗതം, വിദ്യാഭ്യാസ സൗകര്യങ്ങൾ, കായികം വിനോദം തുടങ്ങിയ പൊതുപരിപാടികൾ, വിനോദ സഞ്ചാരം എന്നിവയിൽ പങ്കെടുക്കുന്നതിന് രണ്ട് ഡോസു വാക്സിനേഷൻ നിർബന്ധമാണ്. ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് മുൻകൂർ ഇളവ് നേടിയവരെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Comments