ഭീകരർക്കായി രാജ്യവ്യാപക റെയ്ഡ് നടത്തി എൻഐഎ; കശ്മീരിലെ 16 ഇടങ്ങളിൽ പരിശോധന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരർക്കായി രാജ്യവ്യാപക റെയ്ഡ് നടത്തി എൻഐഎ; കശ്മീരിലെ 16 ഇടങ്ങളിൽ പരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2021, 10:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിൽ എൻഐഎയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന. ഡൽഹി, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് പരിശോധന നടത്തുന്നത്. കശ്മീരിൽ തീവ്രവാദി ആക്രമണങ്ങൾ ശക്തമായതിന് പിന്നാലെയാണ് നീക്കം. കശ്മീരിലെ 16 ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. പ്രദേശത്ത് പാകിസ്താനിലെ വിവിധ തീവ്രവാദ സംഘടനകളുടെ നേതൃത്വത്തിൽ ഹൈബ്രിഡ് തീവ്രവാദികൾ പ്രവർത്തിക്കുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് സംശയിക്കുന്ന നൂറോളം ആളുകളെ വീട്ടുതടങ്കലിൽ ആക്കിയിട്ടുണ്ട്. ഡൽഹിയിലെ അഞ്ച് ഇടങ്ങളിലും എൻഐഎ റെയ്ഡ് നടത്തുന്നുണ്ട്. മുന്ദ്രയിൽ നിന്നും 3000 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് യുപിയിലും ഡൽഹിയിലും റെയ്ഡ് നടത്തുന്നത്.

കശ്മീരിൽ തീവ്രവാദ പ്രവർത്തനം കൂടുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് റെയ്ഡ് ശക്തമാക്കിയതെന്ന് എൻഐഎ വ്യക്തമാക്കി. ലഷ്‌കർ ഇ തൊയ്ബ, ജെയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, ദ റെസിസ്റ്റൻസ് ഫ്രണ്ട്, പീപ്പിൾ എഗെയ്ൻസ്റ്റ് ഫാസിസ്റ്റ് ഫോഴ്‌സസ്, മുജാഹിദ്ദീൻ ഗസ്വാത്തുൾ ഹിന്ദ് തുടങ്ങിയ ഭീകര സംഘടനകൾക്ക് സഹായം ലഭിക്കുന്നുണ്ടെന്ന് സൂചന ലഭിച്ച ഇടങ്ങളിലാണ് എൻഐഎ എത്തിയിരിക്കുന്നത്. തീവ്രവാദികൾക്ക് പ്രദേശത്ത് നിന്നും വ്യാപക സഹായം ലഭിക്കുന്നുണ്ടെന്നും, ഹൈബ്രിഡ് ഭീകരർ ഇവിടെ കൂടുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം എൻഐഎ കശ്മീരിൽ നടത്തിയ റെയ്ഡിൽ മൂന്ന് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീനഗർ, അനന്ത്‌നാഗ്, തെക്കൻ കശ്മീർ എന്നിവിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടിയത്.

Tags: NIAJAMMU KASHMIR TERRORISMraid
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies