മുസ്ലീം പുരോഹിതൻ എന്ന വ്യാജേന പത്ത് വർഷത്തോളം രാജ്യത്ത് താമസിച്ചു; ഗാസിയാബാദ് സ്വദേശിനിയുമായി വിവാഹം; ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകി; ഡൽഹിയിൽ പിടിയിലായ പാക് ഭീകരന്റെ നിർണായക വിവരങ്ങൾ പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം പുരോഹിതൻ എന്ന വ്യാജേന പത്ത് വർഷത്തോളം രാജ്യത്ത് താമസിച്ചു; ഗാസിയാബാദ് സ്വദേശിനിയുമായി വിവാഹം; ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകി; ഡൽഹിയിൽ പിടിയിലായ പാക് ഭീകരന്റെ നിർണായക വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2021, 04:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : തലസ്ഥാനത്ത് പിടിയിലായ പാക് ഭീകരൻ മുഹമ്മദ് അഷറഫുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ. ഭീകര സംഘടനയിലെ സ്ലീപ്പർ സെൽ ആയ ഇയാൾ പത്ത് വർഷത്തിലധികമായി വ്യാജ രേഖ ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചുവരികയായിരുന്നു. രാജ്യത്തെ വിവിധ ഇടങ്ങളിൽ ഭീകരാക്രമണം നടത്താൻ അഷറഫ് പദ്ധതിയിട്ടിരുന്നതായും പോലീസ് പറയുന്നു. നേരത്തെ നടന്ന ഭീകരാക്രമണങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം.

പാക് പഞ്ചാബ് വംശജനായ അഷറഫ് മുസ്ലീം പുരോഹിതൻ എന്ന വ്യാജേനയാണ് രാജ്യത്ത് താമസിച്ചുപോന്നത്. നിരവധി പേരുകളിൽ വ്യാജ രേഖ നിർമ്മിച്ചിരുന്നു. കൂടുതൽ രേഖകൾ ലഭിക്കുന്നതിനായി ഗാസിയാബാദ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചു. ഉത്സവ സീസണിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നത് എന്ന് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് ഖുശ്വാഹ പറഞ്ഞു.

മുഹമ്മദ് നൂറി എന്ന പേരിലും ഏറെ നാൾ താമസിച്ചിരുന്നു. വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഇയാൾ തായ്‌ലാന്റ് സൗദി അറേബ്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു എന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

ഐഎസ്‌ഐയുടെ പ്രത്യേക പരിശീലനം ലഭിച്ച അഷറഫ് ബംഗ്ലാദേശ് വഴി സിലിഗുരി അതിർത്തിയിലൂടെയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ഐഎസ്‌ഐ ചാരനായ നസീർ എന്നയാളാണ് ഇയാളെ ഇന്ത്യയിലെത്തിച്ചത്. പീർ മൗലാന എന്ന പേരിൽ നസീർ ഡൽഹിയിൽ താമസിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു. നേരത്തെ നടന്ന ആക്രമണങ്ങളിലും ഇയാൾക്ക് പങ്കുണ്ട്.

രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയാണ് കഴിഞ്ഞ ദിവസം ഡൽഹി പോലീസ് തകർത്തത്. ഡൽഹി ലക്ഷ്മി നഗറിലെ രമേഷ് പാർക്ക് മേഖലയിൽ നിന്നാണ് പാക് ഭീകരനെ പിടികൂടിയത്. ഒരു എകെ-47 റൈഫിൾ, ഒരു ഗ്രനേഡ്, 50 റൗണ്ടിന്റെ രണ്ട് പിസ്റ്റലുകൾ എന്നിവ ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇയാളിൽ നിന്നും പിടികൂടിയിരുന്നു.

Tags: delhi policepak terrorist
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies