ന്യൂഡൽഹി : മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ എയിംസിൽ കാർഡിയോ -ന്യൂറോ വിഭാഗത്തിലാണ് മൻമോഹൻ സിങ്ങിനെ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന് കഴിഞ്ഞ രണ്ടു ദിവസമായി ചെറിയ പനി അനുഭവപ്പട്ടിരുന്നതായാണ് റിപ്പോർട്ട്.മികച്ച പരിചരണത്തിനുവേണ്ടിയാണ് 89 വയസുകാരനായ അദ്ദേഹത്തെ ആശുപതിയിൽ പ്രവേശിപ്പിച്ചതെന്ന് കോൺഗ്രസ് വക്താക്കൾ വ്യക്തമാക്കി.
അതേസമയം മൻമോഹൻ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഐസിസി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററിൽ കുറിച്ചു. പതിവ് പരിശോധനകൾക്കായാണ് മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മറിച്ചുള്ള വാർത്തകൾ തെറ്റാണെന്ന് അദ്ദേഹം കുറിച്ചു.കൊറോണ ബാധയെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിലിലും മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിരുന്നു.
Comments