സംസ്ഥാനങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റം; അതിര്‍ത്തി സുരക്ഷ ശക്തമാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംസ്ഥാനങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റം; അതിര്‍ത്തി സുരക്ഷ ശക്തമാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 10:09 am IST
FacebookTwitterWhatsAppTelegram

അമൃത്സര്‍: രാജ്യാന്തര അതിര്‍ത്തി കടന്നു പോകുന്ന സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി നിശ്ചയിച്ച് നല്‍കിയ കേന്ദ്രതീരുമാനത്തെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഹ് ഛന്നി. പുതിയ തീരുമാനപ്രകാരം പഞ്ചാബ്, പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളില്‍ അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ നിന്നുള്ള 50 കിലോമീറ്റര്‍ ദൂരം ബിഎസ്എഫിന്റെ നിയന്ത്രണത്തില്‍ വരും. നേരത്തെ 15 കിലോമീറ്റര്‍ ദൂരം മാത്രമായിരുന്നു ബിഎസ്എഫിന്റെ പരിധിയില്‍ ഉണ്ടായിരുന്നത്. ഇനി ഈ പ്രദേശങ്ങളില്‍ പരിശോധനയോ അറസ്‌റ്റോ നടത്തുന്നതിന് ബിഎസ്എഫിന് സംസ്ഥാനങ്ങളുടെ അനുവാദത്തിന്റെ ആവശ്യമുണ്ടാകില്ല. തീവ്രവാദത്തേയും അവരുടെ രാജ്യവിരുദ്ധ നീക്കങ്ങളേയും ശക്തമായി എതിര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം.

എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാനങ്ങളുടെ ഭരണത്തിലേക്ക് നേരിട്ടുള്ള കടന്നുകയറ്റമാണെന്ന് ഛന്നി ആരോപിച്ചു. ‘ ബിഎസ്എഫിന് അതിര്‍ത്തിയില്‍ നിന്നും 50 കിലോമീറ്റര്‍ അധികദൂരത്തേക്ക് അധികാരം നല്‍കുന്ന കേന്ദ്ര തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നു. ഇത് സംസ്ഥാനത്തിന്റെ ഭരണത്തിന് മേലെ നേരിട്ടുള്ള കടന്നുകയറ്റമാണ്. ഈ തീരുമാനം എത്രയും വേഗം പിന്‍വലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെടുകയാണെന്നും’ ഛന്നി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം തീരുമാനത്തെ സ്വാഗതം ചെയ്ത് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തിയിരുന്നു. രാഷ്‌ട്രീയ താത്പര്യങ്ങള്‍ രാജ്യതാത്പര്യത്തെക്കാള്‍ മുകളില്‍ വരരുതെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു. ബിഎസ്എഫിന്റെ സാന്നിദ്ധ്യം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വര്‍ദ്ധിപ്പിക്കുന്നത് രാജ്യത്തെ കൂടുതല്‍ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തെ രാഷ്‌ട്രീയത്തിലേക്ക് വലച്ചിഴക്കരുത്. 2016ല്‍ സര്‍ജ്ജിക്കല്‍ സ്ട്രൈക്കിന്റെ സമയത്തും ഇതേ ആവശ്യം താന്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും അമരീന്ദര്‍ പറഞ്ഞു

Tags: punjabBSFCharanjit Singh Channi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies