കൊൽക്കത്ത : ബംഗാൾ ബിജെപി നേതാവും പശ്ചിമബംഗാളിലെ പ്രതിപക്ഷനേതാവുമായ സുവേന്ദു അധികാരി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ബംഗ്ലാദേശിൽ കഴിഞ്ഞ ദിവസം നവരാത്രി ദുർഗാപന്തലിനു നേരെ ആക്രമണം നടന്നിരുന്നു. ഈ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചാണ് അധികാരി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
പ്രധാനമന്ത്രിക്കയച്ച കത്തിൽ ബംഗാളിലെ ന്യൂനപക്ഷ സമുദായമായ സനാതാനി സമുദായത്തെ ലക്ഷ്യം വെച്ചാണ് ഈ ആക്രമങ്ങൾ നടത്തുന്നതെന്ന് അധികാരി ആരോപിച്ചു.മതഭ്രാന്തൻമാർ തെരുവിലിറങ്ങി നിരവധി ദുർഗാപൂജ പന്തലുകളും നിരവധി ക്ഷേത്രങ്ങളും തകർത്തു. നിലവിൽ ബംഗ്ലാദേശിലെ സനാതാനി സമുദായത്തിന്റെ നില പരുങ്ങലിലാണെന്ന് അധികാരി ആശങ്ക രേഖപ്പെടുത്തി.ഈ സാഹചര്യത്തിൽ സനാതാനി ജനതയ്ക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശിൽ നവരാത്രി ദുർഗാപന്തലിനു നേരെ ആക്രമണമുണ്ടായത്. ഫരീദ്പൂരിലെ ബോൾമാരിയിൽ ഒരുക്കിയ ദുർഗാപന്തലിനു നേരെയാണ് ആക്രമണമുണ്ടായത്.ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളും അക്രമികൾ നശിപ്പിച്ചു . സംഭവുമായി ബന്ധപ്പെട്ട് രാംദിയ സ്വദേശികളായ നയൻ ഷെയ്ഖ്, രാജു മൃത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments