CBI അന്വേഷണമില്ല!! നവീൻ ബാബുവിന്റെ ഭാര്യയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

CBI അന്വേഷണമില്ല!! നവീൻ ബാബുവിന്റെ ഭാര്യയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 10:35 am IST
FacebookTwitterWhatsAppTelegram

കൊച്ചി: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. കേസന്വേഷണം സിബിഐയ്‌ക്ക് കൈമാറണമെന്ന ആവശ്യം കോടതി നിരസിച്ചു. കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് അം​ഗീകരിക്കുകയായിരുന്നു കോടതി. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കീഴിൽ നവീൻ ബാബു മരണത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു.

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയിക്കുന്നുണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസ് കേരളാ പൊലീസ് തുടർന്നന്വേഷിക്കുന്നതിൽ വിശ്വാസമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ ഹർജി നൽകിയത്.

എന്നാലിത് തള്ളിയിരിക്കുകയാണ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച്. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധി പറഞ്ഞത്. സ്വതന്ത്രവും നീതിപൂർവകവുമായ അന്വേഷണം നടത്തണമെന്നാണ് SITക്ക് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദേശം. ഹർജിയിൽ കുടുംബം ഉന്നയിച്ച കാര്യങ്ങൾ SIT അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീൽ പോകുമെന്നും നിയമപോരാട്ടം തുടരുമെന്നുമാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ പ്രതികരണം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയോ സുപ്രീംകോടതിയേയോ സമീപിക്കുമെന്ന് നവീന്റെ ഭാര്യ മഞ്ജുഷ അറിയിച്ചു. SITയുടെ അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. CBI അന്വേഷണം വേണമെന്ന നിലപാടിൽ നിന്ന് പിന്മാറില്ലെന്നും അനുകൂല ഉത്തരവ് ലഭിക്കാൻ ഏതറ്റം വരെയും മുന്നോട്ടുപോകുമെന്നും മഞ്ജുഷ പറഞ്ഞു.

നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് സംസ്ഥാന സർക്കാരെന്ന് അവകാശപ്പെടുന്ന എൽഡിഎഫ് നേതൃത്വം സിബിഐ അന്വേഷണത്തിന് അനുകൂല നിലപാട് സ്വീകരിക്കാതെ ഹൈക്കോടതിയിൽ എതിർപ്പുന്നയിച്ചത് വലിയ രാഷ്‌ട്രീയ വിവാദമായിരുന്നു. സിപിഎം നേതാവായ പിപി ദിവ്യ പ്രതിയായ കേസിൽ ഇവരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങളാണ് കേരളാ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ബോധ്യപ്പെട്ടതോടെയായിരുന്നു CBI വരണമെന്ന ആവശ്യത്തിൽ നവീന്റെ കുടുംബം ഉറച്ചുനിന്നത്. എന്നാൽ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിന്റെ വിധി സംസ്ഥാന സർക്കാരിന് അനുകൂലമായിരിക്കുകയാണ്.

Tags: High CourtCBISITADM NAVEEN BABUPP Divya
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies