കടുത്ത പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഉദ്ധവ് താക്കറെ;സമീർ വാങ്കഡെയുടെ സുരക്ഷയ്ക്കായി ബോഡി ഗാർഡും സായുധ പോലീസും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കടുത്ത പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഉദ്ധവ് താക്കറെ;സമീർ വാങ്കഡെയുടെ സുരക്ഷയ്‌ക്കായി ബോഡി ഗാർഡും സായുധ പോലീസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 11:43 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ലഹരി മരുന്ന് മാഫിയകളുടെ പേടിസ്വപ്‌നമായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയുടെ സുരക്ഷ വർദ്ധിപ്പിച്ച് മഹാരാഷ്‌ട്ര സർക്കാർ. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ഉയർന്ന വൻ പ്രതിഷേധങ്ങളെ തുടർന്നാണ് സർക്കാർ തീരുമാനം. ബോളിവുഡ് താര രാജാവ് ഷാരൂഖ് ഖന്റെ മകൻ ആര്യൻ ഖാൻ അടക്കമുള്ളവരെ ആഡംബര കപ്പലിലെ ലഹരി മരുന്ന് പാർട്ടിക്കിടെ കയ്യോടെ പിടികൂടിയ സമീറിനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നെങ്കിലും ഉദ്ദവ് താക്കറെ സർക്കാർ മൗനം പാലിക്കുകയായിരുന്നു.

തന്നെ പലരും പിൻതുടരുകയും രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും രണ്ട് ദിവസം മുമ്പ് സമീർ വാങ്കഡെ തന്നെ വെളിപ്പെടുത്തുകയും ചെയ്തതോടെ സംഭവം വിവാദമായി. സമീറിനെ പിന്തുണച്ചും മഹാരാഷ്‌ട്ര സർക്കറിനെ രൂക്ഷമായി വിമർശിച്ചും നിരവധി പേർ രംഗത്ത് വരികയും ചെയ്തു. ഇതോടെ സമ്മർദ്ദത്തിലായ സംസ്ഥാന സർക്കാർ സുരക്ഷ വർദ്ധിപ്പിക്കുകയായിരുന്നു. കൂടുതൽ ബോഡി ഗാർഡുകളെ സുരക്ഷക്കായി ഇന്ന് നിയമിച്ചു. മുംബൈയിലെ എൻസിബിയുടെ ആസ്ഥാനത്ത് കൂടുതൽ സായുധ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസിലെ രണ്ട് ഉദ്യോഗസ്ഥർ തന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുവെന്ന് എൻസിബിയുടെ സോണൽ ഡയറക്ടർ സമീർ വാങ്കഡെ പരാതിയും നൽകിയിരുന്നു . മഹാരാഷ്‌ട്ര പോലീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് അദ്ദേഹം പരാതി നൽകിയത്. അമ്മയെ അടക്കിയിരിക്കുന്ന സ്ഥലത്ത് കഴിഞ്ഞ ആറ് വർഷമായി വാങ്കഡെ സ്ഥിരമായി സന്ദർശനം നടത്താറുണ്ട്. രണ്ട് പോലീസുകാർ ഈ സെമിത്തേരിയിലെത്തുകയും, ഇവിടെ നിന്ന് സമീർ വാങ്കഡെയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ഒഷിവാര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് തനിക്ക് പിന്നാലെയുള്ളതെന്നും വാങ്കഡെ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വാങ്കഡെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. ലഹരി മരുന്ന് കേസിലും നികുതി വെട്ടിപ്പിലുമായി സെലിബ്രിറ്റികളും പ്രമുഖരും ഉൾപ്പെടെ നിരവധി പേർക്കെതിരെ സമീർ വാങ്കഡെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 17000 കോടി രൂപയുടെ മയക്കുമരുന്നാണ് സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ എൻ സി ബി പിടികൂടിയത്.

ഒൻപത് മാസം മുൻപ് മഹാരാഷ്‌ട്ര മന്ത്രിസഭംഗമായ നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെ മയക്കുമരുന്ന് കേസിൽ ഇദ്ദേഹം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ വാങ്കഡെയ്‌ക്കെതിരെ നിരവധി ആരോപണങ്ങളാണ് നവാബ് മാലിക് ഉയർത്തിയത്. മുംബൈ ഇൻറർനാഷണൽ എയർപോർട്ടിൽ കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണറായിരുന്ന സമയത്തും നികുതി വെട്ടിപ്പ് കേസിൽ സിനിമ താരങ്ങടക്കം നിരവധി പേരെ സമീർ പിടികൂടിയിട്ടുണ്ട്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ് പുറത്ത് കൊണ്ടുവന്നതും വാങ്കഡെ ആയിരുന്നു.

Tags: mumbai policenarcotic control bureauaaryan khanSHARUKH KHANsameer wankhedencb mumbai drugsameer wankhede security issue
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies