തിരുവനന്തപുരത്ത് സഹകരണ സംഘത്തിൽ വൻതട്ടിപ്പ്; ഓണററി സെക്രട്ടറിയും ഭർത്താവും ചേർന്ന് അടിച്ചുമാറ്റിയത് കോടികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തിരുവനന്തപുരത്ത് സഹകരണ സംഘത്തിൽ വൻതട്ടിപ്പ്; ഓണററി സെക്രട്ടറിയും ഭർത്താവും ചേർന്ന് അടിച്ചുമാറ്റിയത് കോടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2021, 04:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സഹകരണ സംഘം ഓണററി സെക്രട്ടറിയും ഭർത്താവും ചേർന്ന് കോടികളുടെ തിരിമറി നടത്തിയതായി ആക്ഷേപം. തിരുവനന്തപുരം തകരപ്പറമ്പ് കൊച്ചാർ റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യൻസ് സഹകരണ സംഘത്തിലാണ് ഒന്നരക്കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നത്. പലിശ നൽകാത്തതോടെ നിക്ഷേപങ്ങൾ പിൻവലിക്കാനൊരുങ്ങി നിക്ഷേപകർ രംഗത്തെത്തി. എന്നാൽ ഒരു വർഷമായിട്ടും പണം തിരികെ നൽകാത്തതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.

സംഘം ഓണററി സെക്രട്ടറി ലേഖ പി നായരും ഭർത്താവ് കൃഷ്ണകുമാറുമാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം. ലേഖ പി നായർ തട്ടിപ്പ് നടത്തിയെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. തട്ടിയെടുത്ത തുക ഓണററി സെക്രട്ടറിയിൽ നിന്നും ഈടാക്കണമെന്നാണ് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം അമ്പലമുക്ക് സ്വദേശി കുമാർ 12 ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നത്. പണം ലഭിക്കാത്തതോടെ പരാതിയുമായി ഫോർട്ട് പോലീസിനെ സമീപിച്ചു. ഇതോടെ മൂന്ന് ലക്ഷം രൂപ നൽകി തൽക്കാലം പരാതി ഒതുക്കി. എന്നാൽ ബാക്കി ഒമ്പത് ലക്ഷം രൂപ എപ്പോൾ ലഭിക്കുമെന്ന് വ്യക്തമല്ല. ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സാർത്ഥമുള്ള പണം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് കുമാർ.

പണം നഷ്ടപ്പെട്ടാൽ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണെന്ന് കുമാർ പറയുന്നു. സഹകരണസംഘത്തിന്റെ ഓഫീസ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ഒരു വർഷമായി കെട്ടിട ഉടമ സന്തോഷിന് വാടക നൽകിയിട്ടില്ല. കൂടാതെ നിക്ഷേപത്തുകയും നൽകാനുണ്ട്. ഏകദേശം അഞ്ച് ലക്ഷത്തിലധികം രൂപ നൽകാനുണ്ടെന്ന് സന്തോഷ് പറയുന്നു. ഓണററി സെക്രട്ടറിയായിരുന്ന ലേഖ ജീവനക്കാരി എന്ന നിലയിൽ ഒന്നര ലക്ഷത്തോളം രൂപ ശമ്പള ഇനത്തിൽ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags: CPIM Co-Operative Bank
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies