ഗോവയിൽ ജയിക്കുന്നവർ കേന്ദ്രത്തിൽ അധികാരത്തിൽ വരും; ചിദംബരത്തിന്റെ 'ചരിത്ര'പ്രസംഗം കേട്ട് പ്രതീക്ഷ നഷ്ടപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗോവയിൽ ജയിക്കുന്നവർ കേന്ദ്രത്തിൽ അധികാരത്തിൽ വരും; ചിദംബരത്തിന്റെ ‘ചരിത്ര’പ്രസംഗം കേട്ട് പ്രതീക്ഷ നഷ്ടപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2021, 04:26 pm IST
Facebook
Twitter
WhatsAppTelegram

പനാജി: പാർട്ടി പ്രവർത്തകരെ ആവേശത്തിലാക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരം നടത്തിയ പ്രസംഗം തിരിച്ചടിയാവുന്നു. കേന്ദ്രത്തിൽ അധികാരം പിടിക്കണമെങ്കിൽ ഗോവയിൽ ജയിക്കണമെന്നാണ് ചിദംബരം പറഞ്ഞത്. അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ പാർട്ടിയുടെ ചുമതല ചിദംബരത്തിനാണ്. പാർട്ടിയുടെ പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്ത ചിദംബരം പ്രവർത്തകരെ ആവേശം കൊളളിക്കാനാണ് ഇങ്ങനെ പ്രസംഗിച്ചത്. എന്നാൽ ചിദംബരത്തിന്റെ പ്രസംഗം പ്രവർത്തകരിൽ ആവേശമുണ്ടാകുന്നതിനു പകരം നിരാശയാണ് നൽകിയത്.

ചിദംബരത്തിന്റെ പ്രസംഗം ഇങ്ങനെയായിരുന്നു. ‘ചരിത്രത്തെ അടിസ്ഥാനപ്പെടുത്തി ഞാനൊരു കാര്യം പറയട്ടെ, ഗോവ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയിക്കും. 2007ൽ ഗോവയിൽ കോൺഗ്രസ് ജയിച്ചു. അതിനു ശേഷം നടന്ന 2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു.

2012ൽ കോൺഗ്രസ് ഗോവയിൽ പരാജയപ്പെട്ടു. പിന്നാലെ 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു. 2017ൽ ഗോവയിൽ വീണ്ടും പരാജയപ്പെട്ടു, 2019ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയപ്പെട്ടു. 2022ൽ ഗോവയിൽ ജയിച്ചാൽ 2024ൽ കേന്ദ്രത്തിൽ കോൺഗ്രിന് ഭരണം പിടിക്കാനാവുമെന്നും ചിദംബരം വ്യക്തമാക്കി.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന ഗോവയിലെ കോൺഗ്രസ് നേതാക്കളോ, പ്രവർത്തകരോ പ്രതീക്ഷിക്കുന്നില്ല. തമ്മിലടിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കും കാരണം പാർട്ടിയുടെ പ്രവർത്തനം സംസ്ഥാനത്ത് അനിശ്ചിതത്വത്തിലാണ്. ഗോവ മുൻമുഖ്യമന്ത്രി ലുസീഞ്ഞോ ഫെലേറോ ഉൾപ്പെടെയുളളവർ പാർട്ടി വിട്ടുപോയി.

പാർട്ടിയെ മുന്നോട്ട് നയിക്കാൻ കരുത്തുറ്റ സംസ്ഥാന നേതൃത്വവുമില്ല. പിന്നെ എങ്ങനെ ജയിക്കുമെന്നാണ് പ്രവർത്തകർ ചോദിക്കുന്നത്. സംസ്ഥാനത്തെ 40 അംഗ നിയമസഭയിൽ നിലവിൽ കോൺഗ്രസിന് നാല് എംഎൽഎമാരാണുള്ളത്.

അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്നാണ് ഇതുവരെ പുറത്ത് വന്ന അഭിപ്രായ സർവ്വേകൾ പ്രവചിക്കുന്നത്. കോൺഗ്രസിന്റെ സീറ്റ് രണ്ടക്കം കടക്കില്ലെന്നും സർവ്വേകൾ അടിവരയിടുന്നു. ഈ സാഹചര്യത്തിലാണ് ചിദംബരത്തിന്റെ പ്രസ്താവന. 2024 ലോകസഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷയ്‌ക്ക് വകയില്ലെന്ന സന്ദേശമാണ് ചിദംബരം നൽകുന്നതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായം.

Tags: abp survey2022 electionchidambaramgoa congresspanajielection survey
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies