അഫ്ഗാനിലെ ഗുരുദ്വാരയിൽ അതിക്രമിച്ച് കയറി താലിബാൻ; ആയുധങ്ങൾകാട്ടി വിശ്വാസികളെ ഭീഷണിപ്പെടുത്തി; ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്കായി ഇന്ത്യ ഇടപെടണമെന്ന് ആവശ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിലെ ഗുരുദ്വാരയിൽ അതിക്രമിച്ച് കയറി താലിബാൻ; ആയുധങ്ങൾകാട്ടി വിശ്വാസികളെ ഭീഷണിപ്പെടുത്തി; ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്‌ക്കായി ഇന്ത്യ ഇടപെടണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2021, 11:17 pm IST
FacebookTwitterWhatsAppTelegram

കാബൂൾ : ഗുരുദ്വാരയിൽ ആയുധങ്ങളുമായി അതിക്രമിച്ച് കടന്ന് താലിബാൻ ഭീകരർ. പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികളെ ഭീഷണിപ്പെടുത്തി. ഉച്ചയോടെയായിരുന്നു സംഭവം.

കാബൂളിലെ ദഷ്‌മേഷ് പീഠ ഗുരുദ്വാരയിലാണ് താലിബാൻ സംഘം എത്തിയത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ഭീകര സംഘം ഗുരുദ്വാരയിൽ എത്തിയത്. പ്രാർത്ഥന നടത്തുന്ന സ്ഥലത്തും, ഇതിനോട് ചേർന്ന് കിടക്കുന്ന മുറിയിലും ആയുധങ്ങളുമായി കയറി. സംഭവ സമയം ഗുരുദ്വാരയിൽ ഉണ്ടായിരുന്ന വിശ്വാസികളെ ഭീകരർ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി. ഗുരുദ്വാരയിലും, ഇതിന് സമീപമുള്ള സ്‌കൂളിലും പരിശോധന നടത്തിയ ശേഷമാണ് ഭീകരർ മടങ്ങിപ്പോയത്.

അത്യാധുനിക തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് ഭീകര സംഘം എത്തിയത്. കവാടത്തിൽ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീകരർ മർദ്ദിച്ചു. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്റെ പ്രത്യേക യൂണിറ്റാണെന്ന് അവകാശപ്പെട്ട് എത്തിയ ഇവർ ഗുരുദ്വാരയിലെ ഓഫീസും പരിശോധിച്ചതായി അധികൃതർ പറഞ്ഞു. സംഭവ സമയത്ത് ഏകദേശം 20 ഓളം പേരാണ് ഗുരുദ്വാരയ്‌ക്കകത്ത് ഉണ്ടായിരുന്നത്.

ഗുരുദ്വാരയിൽ ഉണ്ടായ സംഭവം അതീവ ഗൗരവമേറിയതാണെന്ന് ഇന്ത്യൻ വേൾഡ് ഫോറം അദ്ധ്യക്ഷൻ പുനീത് സിംഗ് ചാന്ദോക്ക് പറഞ്ഞു. അഫ്ഗാനിലെ ഹിന്ദുക്കളുടെയും, സിഖ് മതവിഭാഗങ്ങളുടെയും സുരക്ഷയ്‌ക്കായി ഇന്ത്യ ഇടപെടണം. ഇത് രണ്ടാം തവണയാണ് ഗുരുദ്വാരയിൽ താലിബാൻ സംഘം അതിക്രമിച്ച് കയറുന്നത്. അതുകൊണ്ടുതന്നെ ഇതൊരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: thalibanafghanisthangurudwara
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies