കൊച്ചി : മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ച സന്തോഷം പങ്കുവെച്ച് നടൻ ദിലീപ്. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ അച്ഛന്റെ മടിയിലിരുന്നാണ് മഹാലക്ഷ്മി ആദ്യക്ഷരം കുറിച്ചത്. അമ്മ കാവ്യയും മകൾ മീനാക്ഷിയും മഹാലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു. മകൾക്ക് എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്ന് ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു. മഹാലക്ഷ്മിയെ എഴുത്തിനിരുത്തിയ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം..’
https://www.facebook.com/ActorDileep/posts/418697032951154
ആരാധകർ ഇതിനോടകം തന്നെ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. 2016 നവംബർ 25 നാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. 2018 ഒക്ടോബർ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിച്ചത്.
Comments