വാഹന വിപണിയിൽ ഇനി പഞ്ചിന്റെ കാലം; കുഞ്ഞൻ എസ് യുവിയുടെ വില പുറത്ത് വിട്ട് ടാറ്റ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാഹന വിപണിയിൽ ഇനി പഞ്ചിന്റെ കാലം; കുഞ്ഞൻ എസ് യുവിയുടെ വില പുറത്ത് വിട്ട് ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2021, 11:28 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കരുത്തനായ കുഞ്ഞൻ എസ് യുവി പഞ്ചിന്റെ വില പുറത്ത് വിട്ട് ടാറ്റ. 5.49 ലക്ഷം മുതൽ 9.09 ലക്ഷം വരെയാണ് വാഹനത്തിന്റെ വില. പെട്രോൾ, പെട്രോൾ ഓട്ടോമാറ്റിക്ക് എന്നീ വകഭേദങ്ങളിലാണ് പഞ്ച് വിപണിയിൽ എത്തുന്നത്. ക്രിയേറ്റീവ്, അഡ്വൻജർ, പ്യുവർ, അകമ്പ്ലിഷ്ഡ് എന്നീ നാല് വെരിയന്റുകളിലാണ് പഞ്ച് പുറത്തിറക്കിയിരിക്കുന്നത്. 21,000 രൂപയ്‌ക്ക് ഓൺലൈനായി വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ടാറ്റാ മോട്ടോഴ്സ് അറിയിച്ചു.

പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസിൽ ഉപയോഗിച്ച ആൽഫ- ആർക്ക് പ്ലാറ്റ്‌ഫോമിലാണ് പഞ്ചും നിർമ്മിച്ചിരിക്കുന്നത്. സ്പ്ലിറ്റ് ഹെഡ്ലാംപുകൾ, ഹ്യൂമാനിറ്റി ലൈൻ ഗ്രിൽ എന്നിവ പഞ്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യുവൽ ടോൺ എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകൾ, ഫ്‌ലോട്ടിങ് റൂഫ് എന്നിവയും വാഹനത്തിനുണ്ട്. ഓർക്കസ് വൈറ്റ്, ആറ്റോമിക് ഓറഞ്ച്, ഡേറ്റോണ ഗ്രേ, മീറ്റിയോർ ബ്രോൺസ്, ട്രോപിക്കൽ മിസ്റ്റ്, ടൊർണാഡോ ബ്ലൂ, കാലിപ്സോ റെഡ് എന്നീ നിറങ്ങളിലാണ് പഞ്ച് എത്തിയിരിക്കുന്നത്.

അടിസ്ഥാന വെരിയന്റായ പ്യുവറിൽ ഡ്യുവൽ എയർബാഗ്, എബിഎസ്, ചൈൽഡ് സീറ്റ് ആങ്കർ, മുൻ പവർ വിൻഡോ, സെൻട്രൽ ലോക്ക്, എൻജിൻ സ്റ്റാർട്ട്, സ്റ്റോപ് സ്വിച്ച് എന്നിവയുണ്ട്. രണ്ടാമത്തെ വെരിയന്റിൽ ഇവ കൂടാതെ 4-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാലു സ്പീക്കറുകൾ, സ്റ്റീയറിങ് മൗണ്ടഡ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മിററുകൾ, റിയർ പവർ വിൻഡോ, ഫോളോമീ ഹെഡ്ലാംപുകൾ എന്നിവ അധികമായി ലഭിക്കുന്നു.

മൂന്നാമത്തെ വെരിയന്റായ അകമ്പ്ലിഷ്ഡിൽ 7-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ വ്യൂ ക്യാമറ, ഫോഗ് ലാംപ്, കീലെസ് എൻട്രി, ക്രൂസ് കൺട്രോൾ, 15 ഇഞ്ച് വീലുകൾ എന്നിവയുണ്ട്. ഉയർന്ന വെരിയന്റിൽ അകമ്പ്ലിഷ്ഡിലെ ഫീച്ചറുകൾ കൂടാതെ 7-ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടമാറ്റിക്ക് പ്രൊജക്ടർ ഹെഡ്ലാംപ്, എൽഇഡി ഡേടൈം റണ്ണിങ് ലാംപുകൾ, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസറിങ് വൈപ്പർ, റിയർ വൈപ്പർ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയുണ്ട്.

കഴിഞ്ഞ ദിവസം പുറത്തു വിട്ട സുരക്ഷ പരിശോധന ഫലത്തിൽ മുതിർന്നവരുടെ സുരക്ഷയിൽ ഫൈവ് സ്റ്റാർ റേറ്റിംഗാണ് പഞ്ച് നേടിയത്. കുട്ടികളുടെ സുരക്ഷയിൽ മികച്ച റേറ്റിംഗായ ഫോർ സ്റ്റാറും പഞ്ചിന് ലഭിച്ചു. രണ്ട് എയർ ബാഗുകളുള്ള ടാറ്റ പഞ്ചാണ് പരീക്ഷണത്തിന് തെരഞ്ഞെടുത്തത്.

Tags: Tata Punch
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies