ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം: നൈനിറ്റാൾ നദി നിറഞ്ഞൊഴുകുന്നു, 17 മരണം, രാംനഗറിലെ റിസോർട്ടിൽ നൂറോളം പേർ കുടുങ്ങി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം: നൈനിറ്റാൾ നദി നിറഞ്ഞൊഴുകുന്നു, 17 മരണം, രാംനഗറിലെ റിസോർട്ടിൽ നൂറോളം പേർ കുടുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 01:18 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. നൈനിറ്റാൾ ജില്ലയിലാണ് വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 17 പേർ മരിച്ചതായാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകുന്ന പ്രാഥമിക വിവരം. മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. നൈനിറ്റാൾ നദി കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴയിലും മണ്ണിടിച്ചിലിലും ബദരിനാഥ് ദേശീയ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ കുടുങ്ങിപ്പോയ യാത്രക്കാരെ രക്ഷപെടുത്തിയിട്ടുണ്ട്.

ചമ്പാവതി ജില്ലയിൽ നൈനിറ്റാളിനേയും ഉദ്ധം സിംഗ് നഗറിനേയും ബന്ധിപ്പിക്കുന്ന ഹൽദ്വാനി പാലത്തിന്റെ ഒരു ഭാഗം ഒഴുകിപ്പോയി. തലനാരിഴയ്‌ക്കാണ് ഇവിടെയുണ്ടായിരുന്ന രണ്ട് ബൈക്ക് യാത്രികർ രക്ഷപെട്ടത്. നൈനിറ്റാൾ തടാകത്തിൽ ജലനിരപ്പ് ഉയരുകയാണ്. റോഡുകളിലെല്ലാം വെള്ളം കയറി. താഴ്ന്ന പ്രദേശത്തുള്ള വീടുകളിലും കെട്ടിടങ്ങളിലുമെല്ലാം വെള്ളം കയറിയിട്ടുണ്ട്.

ഇന്നലെ രാത്രിമുതൽ ഇവിടെ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രാംനഗറിലെ റിസോർട്ടിൽ നൂറോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവിടുത്തെ ട്രീ റിസോർട്ടിലാണ് നൂറോളം പേർ കുടുങ്ങിക്കിടക്കുന്നത്. അവിടെയുള്ളവർ സുരക്ഷിതരാണെന്നാണ് വിവരം. ഇവരെ രക്ഷിക്കാൻ വ്യോമസേനയുടെ ഹെലികോപ്ടറുകൾ എത്തിയിട്ടുണ്ട്.

ഗുജറാത്തിൽ നിന്നുള്ള തീർത്ഥാടകരാണ് റിസോർട്ടിൽ കുടുങ്ങിയവരിൽ കൂടുതലും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെ ഫോണിൽ വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തത്തേതിലും അധികം മഴയാണ് ഇത്തവണ സംസ്ഥാനത്തിന് ലഭിച്ചതെന്നാണ് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Tags: UTTARAKHANDCLOUD BRUST
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies