മോദിയെ കാണാൻ ശ്രീലങ്കൻ മന്ത്രി എത്തിയത് അപൂർവ്വ സമ്മാനവുമായി; സിംഹള ഭാഷയിലെ ഭഗവദ് ഗീത സമ്മാനിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയെ കാണാൻ ശ്രീലങ്കൻ മന്ത്രി എത്തിയത് അപൂർവ്വ സമ്മാനവുമായി; സിംഹള ഭാഷയിലെ ഭഗവദ് ഗീത സമ്മാനിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2021, 06:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കുശിനഗർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ ശ്രീലങ്കൻ കായിക മന്ത്രി നമൾ രജപക്‌സ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു അപൂർവ്വ സമ്മാനവുമായിട്ടാണ് എത്തിയത്. ഭഗവദ് ഗീതയുടെ സിംഹള പതിപ്പാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. സിംഹള ഭാഷയിലെ ഇംഗ്ലീഷ് പതിപ്പും തമിഴ് വിവർത്തനവും അടങ്ങിയ ഗ്രന്ഥമാണ് സമ്മാനിച്ചത്.

ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങൾ തമ്മിലുളള ബന്ധത്തിന്റെയും സാംസ്‌കാരിക സമാനതകളുടെയും അടയാളമാണ് തമിഴ് വിവർത്തനമെന്ന് നമൾ രജപക്സ പറഞ്ഞു. ശ്രീലങ്കയ്‌ക്ക് ഇന്ത്യ നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ബുദ്ധമതമെന്ന് രജപക്സ അഭിപ്രായപ്പെട്ടു. ബുദ്ധമതം ശ്രീലങ്കയിൽ എത്തിയപ്പോൾ മുതൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങൾ തമ്മിലും ജനങ്ങൾ പരസ്പരവും വളരെ അടുത്ത ബന്ധമാണ് പങ്കുവെച്ചിട്ടുളളത്.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള ബന്ധം പല മേഖലകളിലും വളരെ ശക്തമായിക്കൊണ്ടിരിക്കുകയാണ്. രണ്ട് രാജ്യങ്ങളുടെയും ജനങ്ങളുടെ നൻമയ്‌ക്കാണിതെന്ന ശുഭസൂചനയാണ് ലഭിക്കുന്നതെന്നും കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. ഹിന്ദു-ബുദ്ധ സംസ്‌കൃതിയുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന നഗരമാണ് കുശിനഗർ. ബുദ്ധ പരിക്രമ വിനോദസഞ്ചാര പദ്ധതിയിലെ പ്രധാന നഗരവുമാണിത്. ബുദ്ധമതസ്ഥരുടെ നാല് പ്രധാന പുണ്യസ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. 260 കോടി ചെലവിലാണ് വിമാനത്താവള നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

കുശിനഗറിലേക്കുള്ള ആദ്യ അന്താരാഷ്‌ട്ര വിമാനത്തിൽ യാത്ര ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷവും ബഹുമാനവും തോന്നുന്നു. 2020 സെപ്റ്റംബറിൽ സംഘടിപ്പിച്ച വെർച്വൽ ഉഭയകക്ഷി ഉച്ചകോടിക്കിടെ കുശിനഗറിലേക്കുള്ള ഉദ്ഘാടന ഫ്ലൈറ്റിൽ 100 ബുദ്ധമത പുരോഹിതന്മാർ ഉണ്ടാകണമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രിയോട് ഇന്ത്യൻ പ്രധാനമന്ത്രി നിർദ്ദേശിച്ചതും നമൾ രജപക്സ ഓർത്തെടുത്തു.

Tags: Kushinagar airport
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies