തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ സിപിഎമ്മിനുള്ളിലെ വിഭാഗീയത തെരുവിലേക്ക്. നേതൃത്വത്തിനെതിരെ വിമതവിഭാഗം ശക്തി പ്രകടനം നടത്തി. ഇത്തവണയും തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട പുല്ലായിക്കൊടി ചന്ദ്രനെ എതിർക്കുന്ന വിഭാഗമാണ് പ്രകടനം നടത്തിയത്.
കഴിഞ്ഞ ദിവസം നടന്ന ലോക്കൽ സമ്മേളനത്തിൽ നിന്ന് വിഭാഗീയത ആരോപിച്ച് മുൻ ഏരിയ കമ്മിറ്റി അംഗം കോമത്ത് മുരളീധരനും അനുകൂലികളും ഇറങ്ങി പോയിരുന്നു. കഴിഞ്ഞ ദിവസം നിലവിലെ ലോക്കൽ സെക്രട്ടറിക്കെതിരെ നഗരത്തിൽ പോസ്റ്ററുകൾ പതിപ്പിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്തു. പിന്നാലെയാണ് നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യമായി ശക്തിപ്രകടനം നടത്തി വിമത വിഭാഗം രംഗത്ത് വന്നത്.
Comments