ന്യൂഡൽഹി: ബാറ്റും ബോളും മാത്രമല്ല നൃത്തവും വഴങ്ങുമെന്ന് കാണിച്ചു തരുകയാണ് നമ്മുടെ വനിതാ ക്രിക്കറ്റ് താരങ്ങൾ. ഇൻ ദ ഗെറ്റോ എന്ന പ്രശസ്ത ഗാനത്തിന് സ്വയം മറന്ന് ചുവടുവെയ്‌ക്കുന്ന ക്രിക്കറ്റ് താരങ്ങളുടെ ദൃശ്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.
ജെമീമ റോഡ്രിഗസ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ആദ്യം വീഡിയോ പോസ്റ്റ് ചെയ്തത്. സ്മൃതി മന്ദാന, രാധാ യാദവ്, പൂനം യാദവ് , ഹർമൻ പ്രീത് കൗർ തുടങ്ങിയവരാണ് ജെമീമയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നത്. രസകരമായ ക്യാപ്ഷനോടുകൂടി സ്മൃതി മന്ദാനയും ഈ ദൃശ്യങ്ങൾ പങ്കുവെച്ചിച്ചുണ്ട്. നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. സ്മൃതിയെ നൃത്തം ചെയ്യിച്ച ജെമീനയെ പ്രശംസിക്കാനെത്തുന്നവരാണ് ഏറെയും.
https://fb.watch/8NhBjdcvWY/














