കൊച്ചി: കുടുംബമേളയ്ക്കായി മോൻസൻ മാവുങ്കലിൽ നിന്ന് സ്പോൺസർഷിപ്പ് വാങ്ങിയതിൽ ജാഗ്രതക്കുറവുണ്ടായതായി എറണാകുളം പ്രസ് ക്ലബ്. മോൻസനുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തൽ. പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി ശശികാന്ത്, ട്രഷറർ സിജോ പൈനാടത്ത് എന്നിവർ അതത് സ്ഥാനങ്ങളിൽ നിന്ന് മാറാൻ തയ്യാറാണെന്നും ജില്ല കമ്മിറ്റി അറിയിച്ചു. ഇവർക്ക് പകരമായി പ്രസിഡന്റായി ജിപ്സൺ സിക്കേര,സെക്രട്ടറിയായി സി എൻ റെജി ട്രഷറർ ആയി ജീന പോൾ എ്ന്നിവർ ചുമതല എൽകും.
കുടുംബ മേളയ്ക്കായി മോൻസിൽ നിന്ന് സ്പോൺസർഷിപ്പ് വാങ്ങിയ ജില്ലാ എക്സിക്യൂട്ടീവ് അംഗമായ സഹിൻ ആന്റണി ജില്ലാ കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചതായി യോഗത്തിൽ വിലയിരുത്തിയിരുന്നു. വലിയ തോതിൽ പണം തിരിമറി നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സഹിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചത്. മോൻസൻ കേസിൽ പോലീസ് അന്വേഷണം തുടരുന്നതിനാൽ സഹിനെ കെയുഡബ്ല്യുജെയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്യാനും യോഗം തീരുമാനിച്ചു. എന്നാൽ മോൻസന്റെ വിഷയത്തിൽ പ്രസ് ക്ലബുമായി ചേർത്ത് പ്രചരിക്കുന്ന ആരോപണങ്ങളെക്കുറിച്ചു അനേഷിക്കണമെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തതായി അറിയിച്ചു.
Comments