ന്യൂഡൽഹി : രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 11.65 കോടിയിലധികം ഡോസ് വാക്സിൻ ലഭ്യമായിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്കു പ്രകാരം 104.5 കോടിയിലധികം ഡോസ് വാക്സിൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരെ വേഗത്തിലാണ് വിതരണം ചെയ്തത്. കോറോണ വാക്സിൻ വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിൽ വാക്സിനേഷൻ ഡ്രൈവ് നിർണായക പങ്കു വഹിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1,04,58,46,415 ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.
കോവിൻ പോർട്ടലിലെ കണക്കു പ്രകാരം 71 കോടിയോളമാണ് ആദ്യ ഡോസ് വിതരണം ചെയ്തത്. 29 കോടിയിലധികം രണ്ടാം ഡോസ് ആയും വിതരണം ചെയ്തു. രാജ്യത്തിലെ 75 ശതമാനത്തോളം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതായി ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാട്ടുന്നതായും കേന്ദ്രസർക്കാർ വ്യക്തമാക്കി.
Comments