നർത്തകിയായി തിളങ്ങി വീണ്ടും സിത്താര: തരുണി സംഗീത-നൃത്ത ആൽബം ശ്രദ്ധനേടുന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നർത്തകിയായി തിളങ്ങി വീണ്ടും സിത്താര: തരുണി സംഗീത-നൃത്ത ആൽബം ശ്രദ്ധനേടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 11:00 am IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. സെല്ലുലോയിഡ് സിനിമയിലെ ഏനുണ്ടോടി എന്ന പാട്ടിൽ തുടങ്ങി പുതിയ ചായ പാട്ടു വരെ, സിത്താരയുടെ ഓരോ ഗാനവും സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. സംഗീത രംഗത്ത് സജീവമാണെങ്കിലും ഇപ്പോൾ സിത്താര മലയാളികളുടെ മനസ് കീഴടക്കിയിരിക്കുന്നത് മറ്റൊരു മേഖലയിലാണ്. ഇതിലൂടെ താനൊരു പാട്ടുകാരി മാത്രമല്ല നർത്തകി കൂടിയാണെന്ന് വീണ്ടും തെളിയിക്കുകയാണ് സിത്താര.

കഴിഞ്ഞ ആഴ്‌ച്ച പുറത്തിറക്കിയ തരുണി എന്ന സംഗീത നൃത്ത ആൽബത്തിലൂടെയാണ് പ്രേക്ഷക മനസിൽ സിത്താര വീണ്ടും ഇടംപിടിക്കുന്നത്. പാട്ടിനൊപ്പം മനോഹരമായി ചുവടുവെയ്‌ക്കുന്ന സിത്താരയെ വീഡിയോയിൽ കാണാനാകും. മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് സിത്താര കൃഷ്ണകുമാർ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ദുർഗ്ഗാ ദേവി എന്ന സങ്കൽപ്പത്തെ മുഴുവൻ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായി ആഖ്യാനിച്ച് കൊണ്ടുള്ളതാണ് പാട്ട്.

‘തരുണി’ ഇതിനോടകം നിരവധി പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് മിഥുൻ ജയരാജ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ബിജു ധ്വനിതരംഗ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നു. സുമേഷ് ലാൽ ആണ് ഗാനരംഗങ്ങളുടെ സംവിധായകൻ. മഹേഷ് എസ്.ആർ, അനീഷ് ചന്ദ്രൻ എന്നിവർ ചേർന്ന് ഛായാഗ്രഹണവും ആൽബി നടരാജ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

സിതാരയുടെ നൃത്തത്തിലെ മികവിനെ അഭിനന്ദിക്കുകയാണ് ആരാധകർ ഇപ്പോൾ. ഇതുവരെ 727,840ത്തിൽ അധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ഒന്നിലേറെ തവണ നേടിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. പാട്ടും, സംഗീത സംവിധാനവും, മ്യൂസിക് ആൽബത്തിലെ അഭിനയവും എല്ലാമായി സിത്താര ഒരു സകലകലാവല്ലഭ തന്നെയാണെന്ന് പലകുറി തെളിയിച്ചു കഴിഞ്ഞു.

Tags: sithara krishnakumar
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

‘വിവാഹമോചനം വരെ അഭിനയമില്ല, ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ കണ്ടു’: വെളിപ്പെടുത്തലുകളുമായി നടന്‍ രവി മോഹന്‍

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies