ദേശഭക്തി നിറയുന്ന താരാട്ടുപാട്ടുകൾ എഴുതാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; അമൃതമഹോത്സവത്തിൽ ഇതിനായി മത്സരം സംഘടിപ്പിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശഭക്തി നിറയുന്ന താരാട്ടുപാട്ടുകൾ എഴുതാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; അമൃതമഹോത്സവത്തിൽ ഇതിനായി മത്സരം സംഘടിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2021, 01:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദേശഭക്തി നിറയുന്ന താരാട്ടുപാട്ടുകൾ എഴുതാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിൽ പൗരൻമാരുടെ നിർദ്ദേശങ്ങൾ പങ്കുവെയ്‌ക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നമുക്കിവിടെ താരാട്ടുപാട്ടിന്റെ ചരിത്രം തന്നെ ഉണ്ട്. കുഞ്ഞുങ്ങൾക്ക് താരാട്ടു പാടിക്കൊടുക്കുന്നതിലൂടെ നമ്മുടെ സംസ്‌ക്കാരവും പകർന്നു നൽകുന്നു. നമ്മുടെ സംസ്‌ക്കാരത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നു. അതുകൊണ്ടാണ് അമൃതമഹോത്സവ കാലത്തിൽ ഈ ശാഖയെ പുനർജീവിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദേശഭക്തിയുമായി ബന്ധപ്പെട്ട താരാട്ടുപാട്ടുകൾ എഴുതണം. അതിലൂടെ എല്ലാ വീട്ടിലേയും അമ്മമാർ കുഞ്ഞുങ്ങൾക്ക് പാട്ട് പാടി കേൾപ്പിക്കട്ടേ. ഇത്തരം താരാട്ടുപാട്ടിൽ ആധുനിക ഇന്ത്യയുടെ സ്പന്ദനം ഉണ്ടാകണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സ്വപ്നങ്ങൾ ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മനുഷ്യ മനസ്സിന്റെ ആന്തരിക ആത്മാവിനെ വികസിപ്പിക്കുന്നതിനും അന്തർയാമിയാകാനും പാട്ടും സംഗീതവും പോലെയുള്ള കലകൾ വലിയ പങ്കുവഹിക്കുന്നു. അമൃത മഹോത്സവത്തിലും നമ്മൾ നമ്മുടെ കലകൾ, സംസ്‌ക്കാരം, ഗാനങ്ങൾ, സംഗീതം എന്നിവയുടെ നിറങ്ങൾ നിറയ്‌ക്കണം. താരാട്ട്പാട്ട് മത്സരത്തിന് പുറമേ ദേശഭക്തിഗാന രചനയും ചിത്ര രചനയും ഉൾപ്പെടെയുളളവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ യുവാക്കൾക്ക് ദേശഭക്തിയുടെ ഇത്തരം ഗാനങ്ങൾ എഴുതുന്നതിലൂടെ ഈ പരിപാടിയിൽ കൂടുതൽ ഊർജ്ജം നിറയ്‌ക്കാൻ സാധിക്കും. ദേശ ഭക്തിഗാനങ്ങൾ മാതൃഭാഷയിലാകാം, ദേശീയ ഭാഷയിലാകാം, ഇംഗ്ലീഷിലും എഴുതാം. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ, വിവിധ ഭാഷകളിലെ ദേശഭക്തി ഗാനങ്ങളും സതുതി ഗീതങ്ങളും രാജ്യത്തെ മുഴുവൻ ഒന്നിപ്പിച്ചു. ഇപ്പോൾ അമൃതമഹോത്സവ കാലത്തും അതിന് പ്രസക്തിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശഭക്തിഗാനങ്ങൾ പുതിയ ഇന്ത്യയുടെ പുതിയ ചിന്തകൾ ഉൾക്കൊള്ളണം. രാജ്യത്തിന്റെ ഇപ്പോഴത്തെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ഭാവിയെ മുന്നിൽ കണ്ടു കൊണ്ടുമുള്ളതാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിറങ്ങളുടെ ഉത്സവമായ രംഗോലിയുടെ ആശയത്തിലും മത്സരം സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാംസ്‌കാരിക മന്ത്രാലയമാണ് മൂന്ന് മത്സരങ്ങളും സംഘടിപ്പിക്കുക. ഒക്ടോബറിന് 31 ന്, സർദാർ വല്ലഭായ് പട്ടേലിന്റെ ജയന്തിയോടു കൂടി മൂന്നു മത്സരത്തിനും തുടക്കം കുറിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModicultureMann Ki BaatAmrit Mahotsavfreedom struggle
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies