യുവതിയോട് അപമര്യാദയായി പെരുമാറി; സിപിഎം നേതാവിനെതിരെ കേസെടുക്കാന്‍ മടിച്ച് പോലീസ്; മൂന്ന് മാസമായിട്ടും നടപടിയില്ലെന്ന് ആരോപണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവതിയോട് അപമര്യാദയായി പെരുമാറി; സിപിഎം നേതാവിനെതിരെ കേസെടുക്കാന്‍ മടിച്ച് പോലീസ്; മൂന്ന് മാസമായിട്ടും നടപടിയില്ലെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 07:56 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വാടകയ്‌ക്ക് വീടെടുത്ത് നല്‍കാന്‍ സഹായത്തിനെത്തിയ സിപിഎം പ്രാദേശിക നേതാവ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പോലീസ് ഒതുക്കി തീര്‍ത്തതായി ആരോപണം. സംഭവം നടന്നയുടനെ യുവതി സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയെങ്കിലും, ഇത് സ്വീകരിക്കാതെ പോലീസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നാണ് പറയുന്നത്. ഉന്നത സിപിഎം നേതാക്കളും കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ടതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ജൂലൈയില്‍ നടന്ന സംഭവത്തില്‍ ഇതുവരെ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല. സാമൂഹിക ശാസ്ത്രജ്ഞ ജെ.ദേവികയാണ് തന്റെ സഹപ്രവര്‍ത്തകയ്‌ക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്.

യുവതി പരാതി നല്‍കി 10 ദിവസത്തിന് ശേഷമാണ് പരാതിക്കാരിക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്നും രസീത് നല്‍കുന്നത്. മൂന്ന് മാസം മുന്‍പാണ് സംഭവം നടക്കുന്നത്. എന്നാല്‍ ഇതുവരെ ആരോപണ വിധേയനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം. ഇക്കഴിഞ്ഞ ജൂലൈയിലാണ് യുവതി പേരൂര്‍ക്കടയില്‍ വീട് അന്വേഷിച്ച് എത്തുന്നത്. സിപിഎമ്മിന്റെ പ്രാദേശിക നേതാവായിരുന്നു ബ്രോക്കര്‍. പോക്‌സോ കേസിലും ആരോപണ വിധേയനായിരുന്നു ഇയാള്‍. എന്നാല്‍ യുവതിക്ക് ഇത് അറിയില്ലായിരുന്നു. വീട്ടിനുള്ളിലെ സൗകര്യങ്ങള്‍ നോക്കുന്നതിനിടെ ഇയാള്‍ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. നിലവിളിച്ച് കൊണ്ട് പുറത്തേക്കോടിയ യുവതിയെ ഇയാള്‍ പിന്തുടര്‍ന്നു.

ഉടനെ തന്നെ പേരൂര്‍ക്കട സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും, പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന രീതിയിലായിരുന്നു അവിടെ ഉള്ളവരുടെ സമീപനം. പരാതി സ്വീകരിക്കണമെന്ന് യുവതി നിര്‍ബന്ധം പിടിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ ഇതിന് തയ്യാറായത്. രസീത് ആവശ്യപ്പെട്ടെങ്കിലും ആ സമയം കൊടുത്തില്ല. ആരോപണ വിധേയനായ സിപിഎം നേതാവിനെതിരെ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.

 

Tags: CPM LEADER
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies