തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.രാജാക്കൻമാർ ആണെന്ന തോന്നൽ പോലീസുകാർക്ക് ഉണ്ടാവരുത്. പോലീസുകാരെക്കുറിച്ചുള്ള പരാതികൾ കോടതിയിൽ നിരന്തരം എത്തുന്നുണ്ട്.പോലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്ന് ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
പോലീസുകാർക്കെതിരെ നടപടി വേണമെന്ന ഉത്തരവ് സേനയുടെ മനോവീര്യം തകർക്കുമെന്ന നിലപാട് തെറ്റാണ്.തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരെ മാറ്റി നിർത്താനുള്ള മനോധൈര്യം ആണ് സേനയ്ക്ക് ആദ്യം വേണ്ടതെന്ന് കോടതി പറഞ്ഞു.ജനമെത്രി എന്ന പേരിൽ പ്രത്യേക സ്റ്റേഷനുകളല്ലവേണ്ടത്. എല്ലാ സ്റ്റേഷനുകളും ജനമൈത്രി ആവണമെന്ന് അദ്ദേഹം വ്യക്തമാക്കി.കേസുകൾ മറ്റു ഏജൻസിക്ക് നൽകണമെന്ന് പറയുമ്പോൾ എതിർക്കുന്നത് വിചിത്രമെന്നും കോടതി പറഞ്ഞു.
Comments