താഴികക്കുടങ്ങളും മിനാരങ്ങളും പൊളിച്ചുമാറ്റി; മുസ്ലിം പളളികളുടെ രൂപവും ഭാവവും മാറ്റി ചൈനീസ് സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

താഴികക്കുടങ്ങളും മിനാരങ്ങളും പൊളിച്ചുമാറ്റി; മുസ്ലിം പളളികളുടെ രൂപവും ഭാവവും മാറ്റി ചൈനീസ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2021, 09:43 am IST
Facebook
Twitter
WhatsAppTelegram

ബീജിങ്: മുസ്ലിം പള്ളികളിലെ ഇസ്ലാമിക ശൈലിയിലുള്ള ഘടനകൾ നീക്കം ചെയ്യുന്നത് വേഗത്തിലാക്കി ചൈനീസ് സർക്കാർ. വടക്കുപടിഞ്ഞാറൻ നഗരമായ സിനിങിലെ ഡോങ്ഗുവാൻ മസ്ജിദ് ചൈനീസ് ഭരണകൂടം ബുദ്ധമത ചിഹ്നങ്ങൾ ഉപയോഗിച്ച് പുനർനിർമ്മിക്കുകയും മേൽക്കൂരയിലെ പച്ച താഴികക്കുടങ്ങളും മിനാരങ്ങളും മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇസ്ലാമിക രീതിയിലുളള മേൽക്കൂര മാറ്റി പരന്നത് ആക്കി മാറ്റി. ‘ഞങ്ങളുടെ പള്ളികൾ ഇപ്പോൾ ബീജിംഗിലെ ടിയാനൻമെൻ സ്‌ക്വയർ പോലെയാണ് കാണപ്പെടുന്നത്,’ ഒരു പ്രാദേശിക പഴക്കച്ചവടക്കാരനായ അലി പറഞ്ഞു.

ഒരു മതകേന്ദ്രത്തെ ‘കൂടുതൽ ചൈനീസ്’ ആക്കാനുള്ള നീക്കങ്ങൾ ബെയ്ജിംഗ് നടത്തുന്നത് ഇതാദ്യമല്ല. ചൈനയിലെ യുകെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ക്രിസ്റ്റീന സ്‌കോട്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു. ചൈനയിലെ നിംഗ്സിയ പ്രവിശ്യയുടെ തലസ്ഥാന നഗരമായ യിൻചുവാനിലെ നഹ്യാൻ പളളിയുടെ ഇപ്പോഴത്തെ ചിത്രവും, അതിന്റെ നാല് വർഷം പഴക്കമുള്ള ഗൈഡ്ബുക്കിലെ ചിത്രങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

‘നവീകരണ’ത്തിന്റെ പേരിൽ ചൈനീസ് അധികാരികൾ സ്വർണ്ണ മിനാരങ്ങളും താഴികക്കുടങ്ങളും തകർത്തു. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ പള്ളികളെയും മുസ്ലിങ്ങളെയും മാറ്റങ്ങൾക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. പല ചൈനീസ് മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകളും പള്ളികളുടെ പുനർനിർമ്മാണത്തിനുപുറമെ ഇമാമുമാരുടെ പുതിയ നിയമനവും സർക്കാർ ആണ് നടത്തുന്നത്.

2018 ഓഗസ്റ്റിൽ ഡോങ്ഗുവാൻ മസ്ജിദിൽ സർക്കാർ ഒരു പുതിയ ഇമാമിനെ നിയമിച്ചതായി ബിറ്റർ വിന്റർ മാഗസിൻ വ്യക്തമാക്കുന്നു. പുതിയ ഇമാമായ മാ യുഎക്‌സിയാങ്ങിന്റെ പ്രസംഗങ്ങൾ മിക്കവാറും വിശുദ്ധ ഖുർആനുമായി ‘പൊരുത്തമില്ലാത്ത’തായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

നിലവിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക പ്രാർത്ഥനാ ഹാളിൽ വരുന്ന വിശ്വാസികളുടെ എണ്ണം കുത്തനെ കുറഞ്ഞു. അതിനിടയിൽ അറബിക് ശൈലിയിലുളള വാസ്തുവിദ്യ എടുത്തുകളയുന്നത് അവയെ കൂടുതൽ ചൈനീസ് ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പറയുന്നു. കമ്മ്യൂണിസ്റ്റ് സർക്കാർ വ്യാപകമായി പ്രചരിക്കുന്ന ‘ഇസ്ലാമോഫോബിയ’യുടെ ഫലമാണ് വർഷങ്ങൾക്ക് മുമ്പ് സ്വീകരിച്ച ഈ നീക്കത്തിന് പിന്നിൽ.

ന്യൂസ്ലൈൻ മാഗസിൻ റിപ്പോർട്ടുകൾ അനുസരിച്ച് ചില നയങ്ങൾ ദൈനംദിന ജീവിതത്തിൽ നിന്ന് ഇസ്ലാമിക ആചാരങ്ങളെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളവയാണ്. അതിനിടെ സിൻജിയാങ് പ്രവിശ്യയിൽ തുർക്കി ഭാഷ സംസാരിക്കുന്ന ഉയ്ഗൂർ മുസ്ലിംകളെ ബീജിംഗ് ക്രൂരമായ അടിച്ചമർത്തലിനും തടങ്കലിനും വിധേയമാക്കി കൊണ്ടിരിക്കുകയാണ്.

 

Tags: ChinaPresident Xi Jinping
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies