ന്യൂഡൽഹി : ടി 20 ലോകകപ്പിൽ പാകിസ്താനോടുള്ള ഇന്ത്യയുടെ പരാജയം ആഘോഷിക്കുന്നവരോട് പഴയ ഒരു മത്സരത്തിന്റെ കഥ ഓർമ്മിപ്പിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ . പാകിസ്താനോട് കളിച്ച് ജയിച്ച് മടങ്ങിയെത്തിയതും , ആഹ്ളാദ ഭരിതനായ പിതാവ് മസ്ജിദിനു മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയതുമായ കാര്യങ്ങളാണ് അദ്ദേഹം ട്വിറ്ററിൽ പങ്ക് വച്ചത് .
2004 ലെ പാകിസ്താൻ പര്യടനത്തിൽ വിജയിച്ച് മടങ്ങിയെത്തിയ സമയത്തെ കഥ എന്റെ പിതാവ് പറയുന്നു എന്ന കുറിപ്പോടെയാണ് പിതാവ് മെഹമ്മുദ് ഖാൻ പത്താന്റെ വീഡിയോ അദ്ദേഹം പങ്ക് വച്ചിരിക്കുന്നത് .
‘ അന്ന് ഞങ്ങൾ മസ്ജിദിനോട് ചേർന്നാണ് താമസിക്കുന്നത് . മത്സരം ജയിച്ച് മടങ്ങിയെത്തിയപ്പോൾ ആ തെരുവിൽ മുഴുവൻ ആഘോഷമായിരുന്നു . ആഹ്ലാദത്തോടെ വന്ന ആരാധകരെ അഭിവാദ്യം ചെയ്യാൻ എന്റെ അച്ഛൻ അഭിമാനത്തോടെ ഇന്ത്യൻ പതാകയുമായി മസ്ജിദിന്റെ ടെറസിലേക്ക് പോയി. ഞങ്ങളുടെ വിജയം ആഘോഷിക്കാൻ. ‘ ഇർഫാൻ കുറിച്ചു .
ഇർഫാൻ സിന്ദാബാദ്, ഇന്ത്യ സിന്ദാബാദ് വിളികളോടെയാണ് ആ തെരുവ് മുഴുവൻ അത് ആഘോഷിച്ചതെന്ന് മെഹമ്മുദ് ഖാൻ ഓർമ്മിപ്പിച്ചു.
Comments