കൊച്ചി : എറണാകുളത്ത് എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ആലുവ ഭാരത് മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന് മുൻപിൽ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. നിരവധി പേർക്ക് പരിക്കേറ്റു.
കൊടിമരവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഒരു മണിക്കൂറോളം നേരം പ്രവർത്തകർ തമ്മിലുള്ള സംഘർഷം നീണ്ടു നിന്നു. തുടർന്ന് ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും, കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്തി. എന്നാൽ ഇത് കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നയിക്കുകയായിരുന്നു.
പോലീസ് എത്തി ലാത്തി ചാർജ്ജ് നടത്തിയാണ് സംഘം പിരിഞ്ഞുപോയത്. എന്നാൽ ചൂണ്ടിക്കവലയിൽ ഇവർ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
Comments