തുലാവർഷം തുടരുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുലാവർഷം തുടരുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 07:21 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് എറണാകുളം മുതൽ തിരുവനന്തപുരം വരെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ 31 വരെ മത്സ്യബന്ധനത്തിനു പോകരുത്. വിവിധ ജില്ലകളിൽ അഞ്ച് ദിവസം വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 31 വരെ ശക്തമായ മഴ തുടരുമെന്നും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറിയതാണ് ശക്തമായ മഴയ്‌ക്ക് കാരണം. ഈ മാസം രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂനമർദ്ദമാണിത്. ന്യൂനമർദ്ദത്തിന്റെ പ്രഭാവത്താൽ തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടും. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:

29-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

30-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

31-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

തുലാവർഷം തീരാൻ 2 മാസം ശേഷിക്കെ ഈ വർഷത്തെ ആകെ മഴ വാർഷിക ശരാശരിക്കു മുകളിലെത്തിയിരിക്കുകയാണ്. ജനുവരി 1 മുതൽ ഡിസംബർ 31 വരെ കേരളത്തിൽ ലഭിക്കേണ്ട ശരാശരി മഴ 2924.7 മില്ലിമീറ്ററാണ്. എന്നാൽ ബുധനാഴ്ച വരെ 3131.6 മി.മീ മഴ ലഭിച്ചു. ശൈത്യകാലത്ത് 409% അധികം മഴ ലഭിച്ചപ്പോൾ വേനൽ മഴ 108% അധികമായിരുന്നു. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലവർഷക്കാലത്ത് മഴ 16% കുറഞ്ഞു. തുലാവർഷത്തിൽ ഇതിനകം 104% അധിക മഴ ലഭിച്ചെന്നുമാണ് വിവരം.

Tags: kerala yellow alertkerala rain alert
Share
Tweet
SendShare

More News from this section

പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസ്; വിചാരണ സെപ്റ്റംബർ 14 വരെ സ്റ്റേ ചെയ്ത് ഹൈക്കോടതി

Rain@ Marvelous Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ അഞ്ച് ദിവസം മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് — സെപ്റ്റംബർ 12 വരെ ജാഗ്രത

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകി

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ; പ്രാവത് ദാസിനെ കസ്റ്റഡിയിലെടുത്തത് പശ്ചിമബംഗാളിൽ നിന്ന്, കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

മാസപ്പടി ഇടപാടിൽ ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല, നിയമപരമായ തുടർനടപടി പരിശോധിച്ച് തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി

Latest News

മോദിയുടെ മുംബൈ സന്ദർശനത്തിനിടെ തോക്കും വ്യാജ സർക്കാർ ഐഡിയും സഹിതം യുവാക്കൾ പിടിയിൽ, പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടെത്തിയതാണോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹരജി തള്ളി ബോംബെ ഹൈക്കോടതി, സുപ്രീംകോടതിയെ സമീപിക്കാൻ ആറ് ആഴ്ച സമയം

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

 പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ആമസോൺ വെയർഹൗസുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies