മാധ്യമ പര്യടനത്തിൻ്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2026, 05:24 pm IST
Facebook
Twitter
WhatsAppTelegram

ബാരാബങ്കി, (ഉത്തർപ്രദേശ്),: തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഉത്തർപ്രദേശിൽ സംഘടിപ്പിക്കുന്ന മാധ്യമപര്യടനത്തിൻ്റ രണ്ടാം ദിനത്തിൽ, കേരളത്തിൽ നിന്നുള്ള മാധ്യമ പ്രതിനിധി സംഘം ഇന്ന് ബാരാബങ്കി ജില്ലയിലെ ദൗലത്പൂർ ഗ്രാമത്തിൽ പത്മശ്രീ അവാർഡ് ജേതാവും നൂതന കർഷകനുമായ റാം സരൺ വർമ്മയെ സന്ദർശിച്ചു.

ആധുനികവും നൂതനവുമായ കാർഷിക രീതികളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ പ്രതിനിധി സംഘം റാം സരൺ വർമ്മയുമായി സംവദിക്കുകയും അദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിക്കുകയും ചെയ്തു. നൂതന കാർഷിക സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും, കർഷകർക്കിടയിൽ വൈവിധ്യവൽക്കരണവും മെച്ചപ്പെട്ട ഉൽപ്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിലും വർമ്മ വിദഗ്‌ദ്ധനാണ്. വാഴ, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയിലെ ആധുനിക കൃഷി രീതികളിൽ അദ്ദേഹം പ്രത്യേക നൈപുണ്യം നേടിയിട്ടുണ്ട്.

കൃഷിയിലെ തന്റെ അനുഭവങ്ങൾ, ഒരു കർഷകൻ എന്ന നിലയിലുള്ള തന്റെ ജീവിതയാത്ര, ആധുനിക കൃഷി രീതികൾ സ്വീകരിക്കാൻ സഹ കർഷകരെ പ്രോത്സാഹിപ്പിക്കാനുള്ള തന്റെ ശ്രമങ്ങൾ എന്നിവ റാം സരൺ വർമ്മ പങ്കുവച്ചു.

വൈവിധ്യവൽക്കരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട്, ഒന്നിലധികം വിളകൾ കൃഷി ചെയ്യുന്നത് കർഷകരെ പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്‌ക്കുന്നതിനും വിപണി വിലയിലെ ഏറ്റക്കുറച്ചിലുകൾ നേരിടുന്നതിനും സഹായിക്കുമെന്ന് രാം സരൺ വർമ പറഞ്ഞു. വാഴ, ഉരുളക്കിഴങ്ങ്, തക്കാളി, തണ്ണിമത്തൻ, തൈക്കുമ്പളം തുടങ്ങിയ വിളകൾ മാറിമാറി കൃഷി ചെയ്യുന്നുവെന്നും ഇത്തരം വിളകൾ തിരഞ്ഞെടുക്കുന്നത് ഉൽപാദനവും വിപണിയിലെ അപകടസാധ്യതകളും കൈകാര്യം ചെയ്യാൻ കർഷകരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക മേഖലയിലെ സംഭാവനകൾക്ക് 2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച റാം സരൺ വർമ്മ, കാർഷിക നവീകരണത്തിനും തന്റെ അറിവ് മറ്റ് കർഷകർക്ക് പകർന്നു നൽകുന്നതിനും ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലെ കർഷകർ അദ്ദേഹത്തിന്റെ കൃഷി രീതികൾ സ്വീകരിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള മാധ്യമ പ്രതിനിധികൾക്ക് രാം സരൺ വർമ്മയുടെ അനുഭവങ്ങൾ മനസ്സിലാക്കാനും അടിസ്ഥാന തലത്തിൽ നൂതന കാർഷിക രീതികളെക്കുറിച്ച് ഉൾക്കാഴ്ച നേടാനും ഈ സന്ദർശനം അവസരമൊരുക്കി.

Tags: UPPIB
Share
Tweet
SendShare

More News from this section

മാസപ്പടി ഇടപാടിൽ ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല, നിയമപരമായ തുടർനടപടി പരിശോധിച്ച് തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

സ്കൂട്ടർ മോഷണം; 40കാരൻ പിടിയിൽ

കേരളത്തിൽ ചൂട് വർധിക്കുന്നു, കുട്ടികളും വയോധികരും തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം, ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, സൂര്യാതപവും സൂര്യാഘാതവും ഒഴിവാക്കാൻ ജാഗ്രത

ഇഡിയുടെ കത്ത് ലഭിച്ചു; പരിശോധിച്ച് നിയമപരമായി തീരുമാനിക്കും: ഡിജിപി

Latest News

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

 പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ആമസോൺ വെയർഹൗസുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി 11ന് ഉഭയകക്ഷി കൂടിക്കാഴ്ച

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies