1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2026, 04:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സായുധ സേനയുടെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്താൻ വൻ പദ്ധതികളുമായി കേന്ദ്രസർക്കാർ. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) ഏകദേശം 1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നിർദേശങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകി.

കരസേന, നാവികസേന, വ്യോമസേന എന്നിവയ്‌ക്കാവശ്യമായ അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടുന്നതാണ് അംഗീകാരം. ഹെലികോപ്റ്ററുകൾ, റഡാറുകൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, അതിവേഗ സൈനിക വാഹനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

സുഖോയ്-30ൽ റഷ്യൻ ദീർഘദൂര മിസൈൽ
റഷ്യൻ നിർമിത RVV-BD ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ സുഖോയ്-30 MKI യുദ്ധവിമാനങ്ങളുമായി സംയോജിപ്പിക്കുന്ന പൈലറ്റ് പദ്ധതിയും വ്യോമസേന പരിഗണിക്കും. ശത്രുസേനയുടെ റഡാറുകളെ ജാം ചെയ്യുന്നതിനും ഇലക്ട്രോണിക് യുദ്ധശേഷി വർധിപ്പിക്കുന്നതിനുമായി Ground-Based Multi-Purpose Jammer (GBMPJ) വാങ്ങുന്നതിനും അനുമതി നൽകി.

കരസേനയ്‌ക്ക് പുതിയ സംവിധാനങ്ങൾ
അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, രാസ-ജൈവ-റേഡിയോളജിക്കൽ-ആണവ ഭീഷണികൾ കണ്ടെത്തുന്ന സംവിധാനം,  ഹൈ മൊബിലിറ്റി വാഹനങ്ങൾ, സ്വയം പ്രവർത്തിക്കുന്ന മെക്കാനിക്കൽ മൈൻ ലെയറുകൾ, ട്രോൾ ടാങ്കുകൾ, സർവത്ര ബ്രിഡ്ജ് സിസ്റ്റം എന്നിവയാണ് കരസേനയ്‌ക്കായി പരിഗണിക്കുന്നത്.

പ്രയാസകരമായ ഭൂപ്രദേശങ്ങളിലെ സൈനിക നീക്കങ്ങളും ലോജിസ്റ്റിക്സും വേഗത്തിലാക്കാൻ ഹൈ മൊബിലിറ്റി വാഹനങ്ങൾ സഹായിക്കും. സൈനിക നീക്കത്തിനിടെ ദുഷ്കരമായ പ്രദേശങ്ങൾ മറികടക്കാൻ ട്രോൾ ടാങ്കുകളും സർവത്ര ബ്രിഡ്ജ് സിസ്റ്റവും സഹായകമാകും.

നാവികസേനയ്‌ക്കും അത്യാധുനിക റഡാറുകൾ
നാവികസേനയിലെ വിവിധ എയർ സ്റ്റേഷനുകളിലുള്ള പഴയ എയർ-റൂട്ട് സർവെയ്‌ലൻസ് റഡാറുകൾക്ക് പകരമായി അരുധ്ര റഡാറുകൾ എത്തിക്കും. യുദ്ധക്കപ്പലുകളുടെ പ്രൊപ്പൽഷൻ സംവിധാനങ്ങളിൽ വിദേശ ആശ്രിതത്വം കുറയ്‌ക്കുന്നതിനായി മറൈൻ ഗ്യാസ് ടർബൈനുകളുടെ രൂപകൽപ്പനയും വികസനത്തിനും അംഗീകരമായിട്ടുണ്ട്..

98 ശതമാനം വാങ്ങലും ഇന്ത്യൻ കമ്പനികളിൽ നിന്ന്
പുതിയ പ്രതിരോധ പദ്ധതിയുടെ പ്രധാന പ്രത്യേകത ആഭ്യന്തര പ്രതിരോധ ഉൽപ്പാദനത്തിന് നൽകിയ പ്രാധാന്യമാണ്. അംഗീകാരം ലഭിച്ച പദ്ധതികളിലെ ഏകദേശം 98 ശതമാനം സംഭരണവും ഇന്ത്യൻ വ്യവസായങ്ങളിൽ നിന്നായിരിക്കും. മേക്ക് ഇൻ ഇന്ത്യ’, ആത്മനിർഭർ ഭാരത് പദ്ധതികൾക്ക് കൂടുതൽ കരുത്തേകുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ ഇറക്കുമതിയിലെ ആശ്രിതത്വം കുറയ്‌ക്കാനാണ് ശ്രമം.

2029ഓടെ പ്രതിരോധ ഉൽപ്പാദനം 3 ലക്ഷം കോടി
തേജസ്,  പ്രോജക്ട് കുഷ, സ്വദേശീയ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം തുടങ്ങിയ പദ്ധതികളിലൂടെ ഇന്ത്യയുടെ പ്രതിരോധ നിർമാണ മേഖല വിപുലപ്പെടുത്തുകയാണ് കേന്ദ്രസർക്കാർ. 2029ഓടെ രാജ്യത്തെ വാർഷിക പ്രതിരോധ ഉൽപ്പാദനം 3 ലക്ഷം കോടി രൂപയിലെത്തിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

 

Tags: Defence minister Rajnath Singh
Share
Tweet
SendShare

More News from this section

ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി 11ന് ഉഭയകക്ഷി കൂടിക്കാഴ്ച

ഡല്‍ഹി നിയമസഭാ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്‌ക്ക് ബോംബ് ഭീഷണി; സുരക്ഷാ പരിശോധന

ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ വരുന്നു; മേയ്ജൂണില്‍ പരീക്ഷണ ഓട്ടം, വഡോദരയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര 1.5 മണിക്കൂറില്‍

വര്‍ഷങ്ങളോളം ഫയലില്‍ കിടന്ന പദ്ധതി; 2014ന് ശേഷം വേഗം, 20,700 കോടിയുടെ ഫ്രൈറ്റ് കോറിഡോര്‍ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

പള്ളിക്കടിയിൽ പുരാതന കിണർ; ‘സഹാറൻപൂരിൽ ക്ഷേത്രം’ വീണ്ടും ചർച്ചയിൽ, പുരാവസ്തു വകുപ്പിന്റെ പരിശോധന തുടരുന്നു

അരുണാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം; കുരുംഗ് കുമേയില്‍ 2.9 തീവ്രത രേഖപ്പെടുത്തി; ആളപായമോ നാശനഷ്ടമോ ഇല്ല

Latest News

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

സ്കൂട്ടർ മോഷണം; 40കാരൻ പിടിയിൽ

കേരളത്തിൽ ചൂട് വർധിക്കുന്നു, കുട്ടികളും വയോധികരും തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം, ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, സൂര്യാതപവും സൂര്യാഘാതവും ഒഴിവാക്കാൻ ജാഗ്രത

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ഇഡിയുടെ കത്ത് ലഭിച്ചു; പരിശോധിച്ച് നിയമപരമായി തീരുമാനിക്കും: ഡിജിപി

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies