ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുതരണം: താലിബാന് മുന്നറിയിപ്പുമായി ഇന്ത്യയും യുഎസും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുതരണം: താലിബാന് മുന്നറിയിപ്പുമായി ഇന്ത്യയും യുഎസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 11:32 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സാമൂഹിക രാഷ്‌ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് വിലയിരുത്തി യുഎസ്-ഇന്ത്യ-ഭീകര വിരുദ്ധ സംയുക്ത സമിതി . താലിബാൻ, രാജ്യം പിടിച്ചെടുത്തതിന് ശേഷം ഇസ്ലാമിക് സ്റ്റേറ്റും, അൽ-ഖ്വയ്ദയും, പാകിസ്താൻ ആസ്ഥാനമായുള്ള മറ്റ് ഭീകരഗ്രൂപ്പുകളും അഫ്ഗാൻ മണ്ണിൽ വീണ്ടും സംഘടിക്കുന്നു എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഭീകരവിരുദ്ധ സംയുക്ത സമിതിയുടെ കൂടിയാലോചന.  അഫ്ഗാൻ പ്രദേശത്ത് നിന്നുള്ള ഭീകരാക്രമണ ഭീഷണികളിൽ പരിഹാരം കാണുന്നതിന് ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും സംയുക്ത സമിതി അറിയിച്ചു. ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അൽ-ഖ്വയ്ദയുമായും മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും താലിബാൻ ഇപ്പോഴും ബന്ധം തുടരുകയാണ്. അഫ്ഗാൻ മണ്ണിൽ തീവ്രവാദം ഇല്ലെന്ന് ഉറപ്പാക്കാൻ താലിബാന് സാധിക്കണമെന്നും ഇന്ത്യ യുഎസ് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യു എൻ എസ് സി പ്രമേയം 2593 (2021) അനുസരിച്ച്, അഫ്ഗാനിസ്ഥാന്റെ മണ്ണ് ഇനിയൊരിക്കലും തീവ്രവാദികളെ പരിശീലിപ്പിക്കാനോ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനോ ധനസഹായം നൽകാനോ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കണം. സംയുക്ത പ്രസ്താവനയിൽ ഇരുരാജ്യങ്ങളും ഇക്കാര്യമാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ചും തീവ്രവാദ ഭീഷണികളെക്കുറിച്ചും ഇരു രാജ്യങ്ങളും ചർച്ചകൾ തുടരും. നാർക്കോട്ടിക് ഭീകര സംഘങ്ങളെകുറിച്ചും അന്തർദേശീയ ആയുധക്കടത്തിനെ പ്രതിരോധിക്കുന്നതിനും ഇരുപക്ഷവും ചർച്ചകൾ നടത്തി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യൻ സർക്കാരിനൊപ്പം ഉറച്ചുനിൽക്കുമെന്നും യുഎസ് ആവർത്തിച്ചു വ്യക്തമാക്കി.  യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ ഉപരോധ സമിതി നിരോധിച്ച ഗ്രൂപ്പുകളായ അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്കർ ഇ തൊയ്ബ , ജയ്ഷെ ഇ മുഹമ്മദ്  എന്നിവയുൾപ്പെടെ എല്ലാ ഭീകര ഗ്രൂപ്പുകൾക്കെതിരെയും നടപടിയെടുക്കണമെന്നും ഇരു രാജ്യങ്ങളും താലിബാനോട് ആവശ്യപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കലിനെതിരായുള്ള ആഗോള മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കണം. തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനെതിരെ പോരാടാൻ എല്ലാ ലോകരാജ്യങ്ങളും തയ്യാറാവണമെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു.  വിദേശകാര്യ മന്ത്രാലയത്തിലെ തീവ്രവാദ വിരുദ്ധ ജോയിന്റ് സെക്രട്ടറി മഹാവീർ സിംഗ്‌വിയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് കോർഡിനേറ്റർ ജോൺ ഗോഡ്‌ഫ്രെയും ആണ് ഇരു രാജ്യങ്ങളെയും പ്രതിനിധീകരിച്ച് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.

Tags: INDIA-US
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies