സർക്കാരിന് മോൻസൻ മാവുങ്കലിനെ ഭയമാണോ? ടിപ്പുവിന്റെ സിംഹാസനം കണ്ടിട്ട് മനസിലായില്ലേയെന്ന് ഹൈക്കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാരിന് മോൻസൻ മാവുങ്കലിനെ ഭയമാണോ? ടിപ്പുവിന്റെ സിംഹാസനം കണ്ടിട്ട് മനസിലായില്ലേയെന്ന് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 04:20 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മോൻസൻ വിഷയത്തിൽ സർക്കാരിനേയും പോലീസിനേയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സർക്കാരിന് മോൻസനെ ഭയമാണോയെന്ന് കോടതി ചോദിച്ചു. എല്ലാ സംവിധാനങ്ങളെയും മോൻസൻ ദുരുപയോഗം ചെയ്തു. മോൻസന്റെ വീട്ടിൽ പോയ പോലീസ് ഉദ്യോഗസ്ഥർ പുരാവസ്തു നിയമത്തെ കുറിച്ച് എന്തെങ്കിലും ചിന്തിച്ചോ എന്നും കോടതി വിമർശിച്ചു. മോൻസനെതിരായ പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പരിഗണിക്കുകയായിരുന്നു കോടതി. സത്യം പുറത്തുവരണമെന്ന് കോടതി നിർദ്ദേശിച്ചു.

അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഐജി ലക്ഷ്മണ നടത്തിയ ഇടപെടലിനെ കുറിച്ച് വ്യക്തതയില്ലെന്നും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ് സത്യവാങ്മൂലമെന്നും കോടതി പറഞ്ഞു. ഇന്നലെ ഇതുസംബന്ധിച്ച വിശദമായ സത്യവാങ്മൂലം ഡിജിപി അനിൽ കാന്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ മോൻസനെതിരെ മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇന്റലിജൻസിന് അയച്ച കത്തുൾപ്പെടെ ഹാജരാക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

മോൻസന്റെ വീട്ടിൽ സന്ദർശനം നടത്തിയ ലോക്‌നാഥ് ബെഹ്‌റയയും മനോജ് എബ്രഹാമും എന്തുകൊണ്ട് അവിടെ കാണപ്പെട്ട വസ്തുക്കൾ രജിസ്റ്റർ ചെയ്യപ്പെട്ടതാണോ എന്ന് അന്വേഷിച്ചില്ല. പുരാവസ്തു നിയമത്തെ കുറിച്ച് ഇരുവർക്കും അറിയില്ലേ? ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയും കണ്ടിട്ട് മനസിലായില്ലേ? ഡിജിപിക്ക് സംശയം തോന്നിയ സന്ദർഭത്തിൽ എന്ത് കൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും കോടതി വിമർശിച്ചു.

മോൻസനെതിരെ സംശയം തോന്നി അന്വേഷണം നടത്താൻ ഡിജിപി കത്ത് നൽകിയ ശേഷമാണ് മോൻസൻ പോലീസ് സംരക്ഷണം തേടി കത്ത് നൽകയിത്. ഡിജിപി കത്ത് നൽകിയിട്ടും റിപ്പോർട്ട് സമർപ്പിക്കാൻ എട്ട് മാസം എടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിട്ട് മോൻസൻ എല്ലാവരെയും കബളിപ്പിക്കുകയാണ് ചെയ്തതെന്നും കോടതി വിലയിരുത്തി. കേസ് ഹൈക്കോടതി നവംബർ 11 ന് വീണ്ടും പരിഗണിക്കും.

അതേസമയം സാമ്പത്തിക ഇടപാടുകൾ തേടി ഇഡി ക്രൈംബ്രാഞ്ചിന് കത്തയച്ചിട്ടുണ്ട്. മോൻസനെതിരായ കേസുകളുടെ എഫ്‌ഐആറുകൾ, മഹസറുകൾ, അനുബന്ധ രേഖകൾ അടക്കം ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്.

Tags: Monson
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies