ശൂന്യാകാശത്ത് പോലും ജീവിക്കാൻ കഴിയുന്ന മോസ് പിഗ്ഗുകൾ; അറിയാം പ്രത്യേകതകൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശൂന്യാകാശത്ത് പോലും ജീവിക്കാൻ കഴിയുന്ന മോസ് പിഗ്ഗുകൾ; അറിയാം പ്രത്യേകതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 06:54 pm IST
FacebookTwitterWhatsAppTelegram

ശൂന്യാകാശത്ത് പോലും ജീവിക്കാൻ കഴിയുന്ന ജീവി, വെള്ളത്തിൽ മരവിച്ച അവസ്ഥയിൽ ജീവിക്കാനും ഉറുമ്പുകളെ പോലെ നടക്കാനും സാധിക്കും. ഭൂമിയിലെ ഏറ്റവുമധികം അതിജീവന ശേഷിയുള്ള ഈ ജീവിയെ എന്നാൽ മൈക്രോസ്‌കോപിലൂടെ മാത്രമേ കാണാൻ സാധിക്കൂ. ടാർഡിഗ്രേഡുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മജീവികൾ ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്.

ഒരു മില്ലീമീറ്ററിന്റെ മൂന്നിൽ ഒന്ന് ,അതായത് 0.015 ഇഞ്ചാണ് ഇതിന്റെ വലിപ്പം. മോസ് പിഗുകൾ എന്ന് ശാസ്ത്ര ലോകം ഇവയെ വിശേഷിപ്പിക്കുന്നു. സാധാരണയായി മൈക്രോസ്പോപ്പിന്റെ സഹായത്തോടെ കാണാൻ കഴിയുന്ന ജീവികൾക്കെല്ലാം ഇഴയാനും നീന്താനും മാത്രമേ കഴിയൂ എന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഇത് യഥാർത്ഥത്തിൽ തെറ്റാണെന്ന് തെളിയിക്കുകയാണ് ടാർഡിഗ്രേഡുകൾ. ഇവയ്‌ക്ക് നടക്കാനും ശേഷിയുണ്ടെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ.

വായു പോലും ഇല്ലാത്ത ശൂന്യമായ അവസ്ഥയിലോ 600 ഇരട്ടി മർദ്ദത്തിലോ, മരവിച്ച വെള്ളത്തിലോ ഇവയ്‌ക്ക് ജീവിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. യുഎസിലെ നാഷണൽ അക്കാദമി ഓഫ് സയൻസ് ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

ചെറുപ്രാണികളെ പോലെ ഇവയ്‌ക്കും അര ഡസനോ അതിൽ അധികമോ കാലുകൾ ഉണ്ടെന്നാണ് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. സഞ്ചാര രീതി ചെറുപ്രാണികളുടേതിന് തുല്യമാണ്. ആകർഷകമായി തോന്നുന്ന എന്തെങ്കിലും കണ്ടെത്തി അവിടേക്കെത്താൻ ശ്രമിക്കുക എന്നതാണ് മറ്റ് ജീവികളെപ്പോലെ ടാർഡിഗ്രേഡു കളും ചെയ്യുന്നത്. ഇവയുടെ നടത്തത്തിന്റെ വേഗം ഏത് തന്നെയായാലും ശൈലി ഒരേ പോലെ തുടരുമെന്നാണ് റോക്ക്ഫെല്ലർ സർവ്വകലാശാല ഗവേഷകയായ ഡോ. ജാസ്മിൻ നിരോദി പറയുന്നത്. ഉറുമ്പുകളെപ്പോലെ തന്നെ ഇവയുടെ നടത്തത്തിന്റെ വേഗത വർദ്ധിച്ചാലും ശൈലിയിൽ മാറ്റം വരില്ല.

കാലുകലുടെ ഉപയോഗത്തിൽ ഉറുമ്പുകളുമായി സാമ്യമുള്ളതിനാൽ ടാർഡിഗ്രേഡുകൾക്ക് ഇവയുമായി പൂർവ്വിക ജനിതക ബന്ധമുണ്ടോയെന്ന് ഗവേഷകർ സംശയിക്കുന്നു. എന്നാൽ പരിണാമം സംഭവിച്ച് ചെറുപ്രാണികളുമായി വേർപിരിഞ്ഞവയാണോ ഇത് എന്ന് ശാസ്ത്രലോകത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies