മീനാക്ഷിയും സുന്ദരേശ്വരനും കുടികൊള്ളുന്ന മധുരൈ മീനാക്ഷി ക്ഷേത്രം; വീഡിയോ കാണാം..
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

മീനാക്ഷിയും സുന്ദരേശ്വരനും കുടികൊള്ളുന്ന മധുരൈ മീനാക്ഷി ക്ഷേത്രം; വീഡിയോ കാണാം..

Janam Web Desk by Janam Web Desk
Oct 30, 2021, 07:17 pm IST
FacebookTwitterWhatsAppTelegram

മൂവായിരത്തി അഞ്ഞൂറോളം വർഷം പഴക്കമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിൽ ഒന്ന്.. ഭഗവാൻ പരമശിവനേക്കാൾ പാർവതീ ദേവിക്ക് പ്രാധാന്യം കൽപ്പിക്കുന്ന ഭാരതത്തിലെ അപൂർവ ക്ഷേത്രം.. മീനാക്ഷിയായി ദേവി പാർവതി വാണരുളുന്ന തമിഴ്‌നാട്ടിലെ മധുരൈ മീനാക്ഷി അമ്മൻ കോവിൽ..

നാലുദിക്കിനേയും ദർശിക്കുന്ന നാല് കവാടങ്ങളോടുകൂടിയ തമിഴ്‌നാട്ടിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് 14 ഏക്കർ സ്ഥലത്ത് പരന്ന് കിടക്കുന്ന മീനാക്ഷി ക്ഷേത്രം. മധുരയിലെ വൈഗൈ നദിക്ക് തെക്കുഭാഗമാണിത്. പാർവതിയോടൊപ്പം സുന്ദരേശ്വരനായാണ് ഇവിടെ പരമശിവൻ കുടിക്കൊള്ളുന്നത്.. മധുര നഗരത്തിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ ക്ഷേത്ര വിസ്മയങ്ങളിൽ ഒന്നാണ്. ദക്ഷിണേന്ത്യയിലെ അതിമനോഹരവും ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണവുമാണ് മീനാക്ഷിയിലെ ക്ഷേത്രഗോപുരങ്ങൾ. വാസ്തുശില്പ മാതൃകയാൽ ശ്രദ്ധേയമായ ഇവിടം മീനാക്ഷി-സുന്ദരേശ്വര ക്ഷേത്രമെന്നും അറിയപ്പെടുന്നു.

പരാശക്തിയായ പാർവതീദേവിയെ ‘മീനാക്ഷിയായും’ ഭഗവാൻ ശിവശങ്കരനെ ‘സുന്ദരേശനായും’ ആരാധിക്കുന്ന മധുരൈ മീനാക്ഷി ക്ഷേത്രം പ്രാചീന തമിഴ് കൃതികളിൽ പോലും പ്രതിപാദിക്കുന്നുണ്ട്. എങ്കിലും ഇന്ന് കാണുന്ന മീനാക്ഷി ക്ഷേത്രമുണ്ടായത് 1623നും 1655നും ഇടയിലാണെന്ന് കരുതുന്നു. ദിനംപ്രതി 15,000-ത്തോളം ഭക്തരെത്തുന്ന മീനാക്ഷി ക്ഷേത്രത്തിൽ വെള്ളിയാഴ്ച ദിനം അത്യധികം പ്രധാനപ്പെട്ടതാണ്. അന്നേദിവസം ദർശനത്തിനെത്തുന്നവരുടെ എണ്ണം 25,000 കവിയാറുണ്ട്. 50ഓളം പൂജാരിമാരാണ് ഇവിടെ പൂജ നടത്തുന്നത്. ഏതാണ്ട് എല്ലാ മാസവും ഇവിടെ ഉത്സവങ്ങൾ ഉണ്ട്. ശിവരാത്രിയും നവരാത്രിയും അതിൽ ഉൾപ്പെടുന്നു. ആറുകോടിയോളം രൂപ വാർഷിക വരുമാനമുള്ള ക്ഷേത്രത്തിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുന്ന ‘തിരു കല്യാണമാണ്’ പ്രധാന ഉത്സവം. പാർവതീ-പരമേശ്വരൻമാരുടെ വിവാഹമാണ് തിരു കല്ല്യാണം അഥവാ ചൈത്ര മഹോത്സവമായി വർഷം തോറും ആഘോഷിക്കപ്പെടുന്നത്.

ഈ വിവാഹത്തിന് പിന്നിലും പാർവതി മീനാക്ഷിയായി അവതരിച്ചതിനെ കുറിച്ചും നിരവധി കഥകൾ നിലനിൽക്കുന്നുണ്ട്. സന്താനമുണ്ടാകാൻ നടത്തിയ യാഗത്തിന്റെ ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെ മകളായി മീനാക്ഷി അവതരിച്ചുവെന്നാണ് വിശ്വാസം. യാഗാഗ്‌നിയിൽ നിന്നും സംജാതയായ ദേവിക്ക് മൂന്നു സ്തനങ്ങൾ ഉണ്ടായിരുന്നത്രേ. ഭാവി വരനെ ദേവി ദർശിക്കുന്ന വേളയിൽ മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്ന അശരീരിയും ദേവിയുടെ ജനന സമയത്തുണ്ടായി. പുത്രീഭാഗ്യത്താൽ സന്തുഷ്ടനായ രാജാവ് മകളെ തടാതകി എന്നു വിളിച്ചു. മിടുക്കിയായി വളർത്തിയെടുത്തു. 64 കലകളിലും പാണ്ഡിത്യം നൽകി. ഇതിനിടെ കൈലാസം സന്ദർശിക്കാനിടയായ തടാതകി ശിവനെ കാണാനിടവന്നു. ആ നിമിഷം തന്നെ ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമായി. ശിവനാണ് തന്റെ പതിയാകേണ്ടതെന്നും താൻ പാർവതി ദേവിയുടെ അവതാരമായ മീനാക്ഷിയാണെന്നും തടാതകി തിരിച്ചറിഞ്ഞു. ശിവനോടൊപ്പം മധുരയിൽ തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും ശിവനായ സുന്ദരശരനുമായി വിവാഹവും രാജാവ് നിശ്ചയിച്ചു. ഭഗവാൻ മഹാവിഷ്ണു സഹോദര സ്ഥാനത്ത് നിന്ന് മീനാക്ഷിയുടെ വിവാഹം നടത്തിയെന്നാണ് വിശ്വാസം. വിവാഹശേഷം ദേവീദേവന്മാർ വർഷങ്ങളോളം മധുരൈ രാജ്യം ഭരിച്ചെന്നും ഇരുവരും മീനാക്ഷി-സുന്ദരേശ്വര രൂപത്തിൽ മധുരയിൽ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം.

4,500ഓളം തൂണുകളുള്ള ക്ഷേത്രസമുച്ചയത്തിൽ ആകെ 14 ഗോപുരങ്ങളാണുള്ളത്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. 170 അടിയാണ് ഉയരം. മീനാക്ഷി ക്ഷേത്രത്തിന്റെ ചുമരുകളിലും ഗോപുരങ്ങളിലുമൊക്കെയായി ആകെ 33,000-ത്തോളം ശില്പങ്ങൾ ഉണ്ടെന്നാണ് കണക്ക്. മീനാക്ഷി ക്ഷേത്രത്തിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം ഇവിടുത്തെ ആയിരം കൽമണ്ഡപമാണ്. 1569ൽ നിർമ്മിച്ച ഈ മണ്ഡപത്തിന് 985 കൽത്തൂണുകൾ ഉണ്ട്.

മുഗുള രാജാവായിരുന്ന മാലിക് കഫൂറിന്റെ ഇസ്ലാമിക ഭരണ കാലത്ത് മധുരമീനാക്ഷി ക്ഷേത്രം തകർക്കപ്പെട്ടിട്ടുണ്ട്. പിന്നീട് വന്ന ഹിന്ദു ഭരണാധികാരികളായ ചോളന്മാർ ക്ഷേത്രത്തെ വീണ്ടും മോടിപിടിപ്പിക്കാൻ ശ്രമിച്ചിരുന്നു. മാലിക്കിനെ ഭയന്ന് മീനാക്ഷിയുടെ വിഗ്രഹം അവിടെ നിന്ന് മാറ്റപ്പെട്ടുവെന്നും ഇന്ന് കാണുന്നത് ചോളന്മാർ സ്ഥാപിച്ച ചെറിയ വിഗ്രഹമാണെന്നുമാണ് പറയപ്പെടുന്നത്. ആദിശക്തി പാർവതിയുടെ അവതാരമായ മീനാക്ഷിയെന്നാൽ മത്സ്യക്കണ്ണുള്ളവൾ എന്നാണർത്ഥം. കല്യാണദായിനിയായ മീനാക്ഷിയെ പച്ചൈ ദേവി, മരഗതവല്ലി, താടഗൈ പിരട്ടി, സുന്ദരവല്ലി തുടങ്ങി നിരവധി പേരുകളിലും അറിയപ്പെടുന്നു.

Tags: madurai meenakshi templeVaigai River
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പേയ്മെന്റ് ആപ്പ് വഴി എത്തിച്ചത് വൻ തുക:എഫ്‌എടിഎഫ്

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies