രാഷ്ട്രത്തെ സംയോജിപ്പിച്ച ഭാരതത്തിന്റെ പ്രിയപുത്രൻ: സർദാർ വല്ലഭഭായി പട്ടേൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രത്തെ സംയോജിപ്പിച്ച ഭാരതത്തിന്റെ പ്രിയപുത്രൻ: സർദാർ വല്ലഭഭായി പട്ടേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 12:56 pm IST
FacebookTwitterWhatsAppTelegram

അതുല്യനായ സംഘാടകൻ, കരുത്തനായ ഭരണകർത്താവ്, സത്യസന്ധനായ പൊതു പ്രവർത്തകൻ.. സർദാർ വല്ലഭഭായി പട്ടേലിന് എതിരാളികളുൾപ്പെടെയുള്ളവർ കൽപ്പിച്ചു കൊടുത്ത വിശേഷണങ്ങൾ നിരവധിയാണ്. അഹമ്മദാബാദിൽ വച്ച് അർദ്ധ നഗ്നനായ ഫക്കീറിന്റെ വാക്കുകൾ ഹൃദയത്തിൽ തട്ടി സ്വാതന്ത്ര്യ സമരാഗ്നിയിലേക്ക് എടുത്തു ചാടിയ ഝാവേർ ഭായ് പട്ടേൽ, സർദാർ പട്ടേലെന്ന ഉരുക്കുമനുഷ്യനായത് നിശ്ചയ ദാർഢ്യവും സംഘാടക ശക്തിയും ദേശീയബോധവും സമന്വയിപ്പിച്ച പ്രവർത്തനം കൊണ്ടായിരുന്നു..

ഇന്ന് ദേശീയ ഏകതാ ദിനം. രാഷ്‌ട്രത്തെ സംയോജിപ്പിച്ച ഭാരതത്തിന്റെ പ്രിയപുത്രന്റെ ജന്മവാർഷികം. സ്വാതന്ത്ര്യാനന്തര ഭാരതത്തിന് കരുത്തുറ്റ അടിത്തറ പാകുന്നതിൽ സർദാർ പട്ടേലെന്ന ഉരുക്കു മനുഷ്യന്റെ വിട്ടുവീഴ്ചയില്ലാത്ത നേതൃത്വം അനിഷേധ്യമായിരുന്നു.

1875 ഒക്ടോബർ 31ന് ഗുജറാത്തിലെ കർഷക കുടുംബത്തിൽ ജനനം. കാർഷിക വൃത്തികളിൽ കുടുംബത്തെ സഹായിച്ചു കൊണ്ടു തന്നെ പഠനം നടത്തിയ പട്ടേൽ നിയമബിരുദ ധാരിയായി. ഇതിനിടയിൽ വിവാഹം കഴിച്ചു. മണി ബെൻ എന്നും ദഹ്യ ഭായി എന്നും രണ്ട് കുട്ടികൾ ഉണ്ടായി. ഭാര്യ ഝാവേർബ 1909ൽ കാൻസർ ബാധിച്ച് മരിച്ചു. പൊതു പ്രവർത്തനവും സ്വാതന്ത്ര്യ സമര പോരാട്ടവും തുടങ്ങുന്നത് പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞാണ്. അഹമ്മദാബാദിലെ ഏറ്റവും മികച്ച അഭിഭാഷകരിൽ ഒരാളായി കഴിയവേ ആണ് ഗാന്ധിജിയുടെ ആശയങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചു തുടങ്ങുന്നത്.

കർഷകർക്കും കൂലിപ്പണിക്കാർക്കും വേണ്ടി പ്രക്ഷോഭം നയിച്ച് പ്ലേഗ് എന്ന മഹാമാരിയെ തുരത്താൻ അശ്രാന്തം പരിശ്രമിച്ച പട്ടേൽ ജനനായകനായി ഉയർന്നു. ഗ്രാമങ്ങൾ തോറും നടന്ന് നിയമലംഘന പ്രസ്ഥാനത്തിന്റെ അലയൊലികൾ ജനങ്ങളിലെത്തിക്കാൻ പട്ടേലിനു കഴിഞ്ഞു. ക്ഷാമത്തിലും മഹാമാരിയിലും പെട്ട ജനങ്ങളുടെ ദുരിത ജീവിതം പൊതു സമൂഹത്തിനു മുന്നിലെത്തിച്ച അദ്ദേഹം ഒരു വർഷത്തേക്ക് നികുതി റദ്ദാക്കാൻ ബ്രിട്ടീഷുകാരെ നിർബന്ധിതരാക്കി. 1920ൽ ഗുജറാത്തിലെ കോൺഗ്രസിന്റെ അദ്ധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പതാകവാഹകനായി ഗുജറാത്തിലെമ്പാടുമെത്തിയ പട്ടേൽ മൂന്ന് ലക്ഷം മെംബർമാരെയും പാർട്ടി പ്രവർത്തനത്തിനായി നിസ്സാരമല്ലാത്ത സാമ്പത്തികവും നേടിയെടുത്തു. അഹമ്മദാബാദിൽ നടന്ന വിദേശി വസ്ത്ര ബഹിഷ്‌കരണത്തിൽ പങ്കെടുത്ത് പൂർണമായും ഖാദിയിലേക്ക് അദ്ദേഹവും മക്കളും മാറി. അഹമ്മദാബാദ് നഗര സഭാ അദ്ധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ശുചിത്വത്തിലും അടിസ്ഥാന വികസനത്തിലും ശ്രദ്ധിച്ചു. നികുതി വർദ്ധനവിനെതിരെ സംഘടിപ്പിച്ച ബർദോളി സത്യാഗ്രഹം പട്ടേലിനെ ജനങ്ങളുടെ സർദാറാക്കി..

1931ലെ കറാച്ചി സമ്മേളനത്തിൽ സർദാർ പട്ടേൽ കോൺഗ്രസിന്റെ പ്രസിഡന്റായി. വട്ടമേശ സമ്മേളനത്തിന്റെ പരാജയത്തെത്തുടർന്ന് ഗാന്ധിജിയും പട്ടേലും ജയിലിലായി. സഹോദരൻ വിത്തൽ ഭായി പട്ടേലിന്റെ ശവസംസ്‌കാരത്തിന് പരോൾ അനുവദിച്ചെങ്കിലും സർദാർ അത് നിരസിച്ചു. സോഷ്യലിസം സ്വീകരിക്കണമെന്ന നെഹ്രുവിന്റെ വാദത്തെ നിശിതമായി പട്ടേൽ എതിർത്തിരുന്നു. അക്രമ രഹിത സമരമെന്ന ഗാന്ധിയൻ സിദ്ധാന്തത്തിൽ നിന്നും വ്യതിചലിക്കാനുള്ള എല്ലാ ശ്രമത്തെയും അദ്ദേഹം എതിർത്തു. സുഭാഷ് ചന്ദ്ര ബോസിന്റെ രാജിക്ക് വരെ കാരണമായത് പട്ടേലിന്റെ കർക്കശ നിലപാടുകളായിരുന്നു..

1942ൽ ക്വിറ്റ് ഇന്ത്യ സമരകാലത്ത് തന്റെ സമർത്ഥമായ സംഘാടക ശേഷി കൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ സർദാറിനു കഴിഞ്ഞു. മുംബൈയിലെ ഗൊവാലിയ ടാങ്കിൽ ഒരു ലക്ഷം പേരെ സാക്ഷി നിർത്തി ഓഗസ്റ്റ് 7ന് നടത്തിയ ഐതിഹാസികമായ പ്രസംഗം ഇന്ത്യയെങ്ങുമുള്ള ദേശാഭിമാനികൾക്ക് പ്രചോദനമായി. ഗ്രാമ ഗ്രാമന്തരങ്ങളിലും വയലേലകളിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജന സഹസ്രങ്ങൾ ഉണർന്നെണീറ്റ് പ്രവർത്തിച്ചു. തുടർന്ന് 1942 മുതൽ 1945 വരെ പട്ടേൽ ജയിലിലടയ്‌ക്കപ്പെട്ടു..

ഗാന്ധിജിയുടെ നിർദ്ദേശമനുസരിച്ച് നെഹ്രുവിനു വേണ്ടി കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് സർദാർ പിൻ വാങ്ങി. ഭാരതം സ്വതന്ത്രമായപ്പോൾ ആദ്യ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായി സർദാർ പട്ടേൽ തെരഞ്ഞെടുക്കപ്പെട്ടു. വിഭജനാനന്തരം നടന്ന കൂട്ടക്കൊലകളെ ഒരു പരിധി വരെ തടയാൻ അദ്ദേഹത്തിനു കഴിഞ്ഞു. കർക്കശമായ നിലപാടുകളും അതിർത്തിക്കപ്പുറത്ത് നിന്നുള്ള വാർത്തകളുടെ പൂഴ്‌ത്തിവയ്പും കൊണ്ട് നിരവധി പേരുടെ ജീവൻ രക്ഷിക്കാനും അദ്ദേഹത്തിനായി. നിസ്സഹായരായ കുട്ടികളേയും സ്ത്രീകളേയും കൊല്ലുന്നത് ഭീരുത്വമാണെന്ന് പ്രഖ്യാപിച്ച സർദാർ പട്ടേൽ, ജാലിയൻ വാലാ ബാഗിൽ കൂടിക്കലർന്നൊഴുകിയ ഹിന്ദുവിന്റെയും മുസൽമാന്റെയും രക്തഗാഥകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. ഗാന്ധിജിയുടെ നിരാഹാരവും പട്ടേലിന്റെ നിശ്ചയ ദാർഢ്യവും മൗണ്ട് ബാറ്റന്റെ ഭരണ സാമർത്ഥ്യവുമാണ് അന്ന് നിരവധി ജീവനുകൾ രക്ഷിച്ചത്..

നാട്ടു രാജ്യങ്ങളുടെ സംയോജനമായിരുന്നു പട്ടേലിനെ സ്വാതന്ത്ര്യാനന്തരം കാത്തിരുന്നത്. വി.പി മേനോന്റെ സഹായത്തോടെ പ്രലോഭിപ്പിച്ചും, വാഗ്ദാനങ്ങൾ നൽകിയും നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സൈന്യത്തെ ഉപയോഗിക്കേണ്ടിടത്ത് മടി കൂടാതെ അതുപയോഗിച്ചു. രാജാക്കന്മാരുടെ ഇടയിൽ ദേശസ്നേഹത്തിന്റെ ചൈതന്യം നിറയ്‌ക്കാൻ കഴിഞ്ഞത് മറ്റൊരനുഗ്രഹമായി. ജുനഗഡിനെയും കാശ്മീരിനെയും ഹൈദരാബാദിനേയും ഉരുക്കുമുഷ്ടി കൊണ്ട് ഇന്ത്യൻ യൂണിയനിൽ ചേർത്തു. ഇന്നു കാണുന്ന ഇന്ത്യ യാഥാർത്ഥ്യമാക്കിയതിൽ പട്ടേലിന്റെ പങ്ക് നിസ്തുലമാണ്. ഇന്ത്യൻ പോലീസ്, ഭരണ സർവീസുകൾ സ്ഥാപിക്കുന്നതിനു പിന്നിൽ പട്ടേലിന്റെ പ്രയത്നമുണ്ട്. അമൂൽ ഉണ്ടായതിനു പിന്നിലും പട്ടേലിന്റെ ദീർഘവീക്ഷണമാണ്.. ഇസ്ലാമിക അധിനിവേശത്തിൽ തകർന്ന സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയതും അദ്ദേഹം മുൻ കൈ എടുത്തായിരുന്നു.

1947ൽ പാകിസ്ഥാന്റെ കാശ്മീർ ആക്രമണത്തിലാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സ്വതസിദ്ധമായ ചാതുര്യവും ശക്തിയും പ്രകടിപ്പിച്ചത്. ഐക്യരാഷ്‌ട്ര സഭയിൽ കാശ്മീർ പ്രശ്നം ഉന്നയിക്കാനുള്ള നെഹ്രുവിന്റെ തീരുമാനത്തെ പട്ടേൽ നിശിതമായി എതിർത്തെങ്കിലും ഫലമുണ്ടായില്ല. പാകിസ്ഥാന് 55 കോടി നൽകാനുള്ള തീരുമാനവും പട്ടേൽ എതിർത്തു. ഇന്ത്യക്കെതിരെ യുദ്ധത്തിന് ആ തുക ഉപയോഗിക്കുമെന്നായിരുന്നു പട്ടേലിന്റെ അഭിപ്രായം. ഗാന്ധിജിയോട് ഏറ്റവുമടുപ്പം പുലർത്തിയിരുന്ന പട്ടേലിന് അദ്ദേഹത്തിന്റെ മരണം താങ്ങാനാവാത്തതായിരുന്നു. ഒരു പക്ഷേ രണ്ടു വർഷത്തിനു ശേഷം അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതും ഈ ആഘാതമായിരുന്നു. 1950 ഡിസംബർ 15ന് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ ലോകത്തോട് വിടവാങ്ങി. സാധാരണക്കാരനായി ജീവിച്ച സാധാരണക്കാരുടെ നേതാവ് മരണത്തിലും തന്റെ ലാളിത്യം കാത്തു സൂക്ഷിച്ചു. തന്റെ ഭാര്യയുടെയും സഹോദരന്റെയും അന്ത്യ വിശ്രമ സ്ഥലത്ത് ഒരു സാധാരണക്കാരനെ പോലെ സംസ്‌കാരം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനു കീഴിൽ സുഖലോലുപതയിലും ആലസ്യത്തിലും കഴിഞ്ഞിരുന്ന എണ്ണമറ്റ നാട്ടു രാജാക്കന്മാരെ ഇന്ത്യൻ യൂണിയനിൽ ചേർത്ത നേതാവ്, ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ടതിൽ ആശ്ചര്യമില്ല. സത്യത്തിൽ ബിസ്മാർക്കിനു പട്ടേലിന്റേതു പോലെ പ്രതിസന്ധികൾ നേരിടേണ്ടി വന്നോ എന്ന് സംശയമാണ്. ജർമൻ ഏകീകരണത്തിന്റെ ഉപജ്ഞാതാവായ ബിസ്മാർക്കിന് അനുനയിക്കേണ്ടിയിരുന്നത് പത്തോളം രാജാക്കന്മാരെ ആയിരുന്നെങ്കിൽ പട്ടേലിനു നേരിടേണ്ടിയിരുന്നത് 560 ലധികം രാജാക്കന്മാരെയായിരുന്നു. അങ്ങനെ നോക്കുമ്പോൾ ബിസ്മാർക്കിനെ ജർമ്മൻ പട്ടേലെന്നാണ് വിശേഷിപ്പിക്കേണ്ടത്

Tags: British IndiaIndian Freedom Fightgovernment of indiasardar Vallabhbhai PatelPakistangujrathINDIAN NATIONAL CONGRESSPREMIUMGujrath GovernmentIndian Freedom fighters
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies