കണ്ടാൽ ഇപ്പോൾ വീഴുമെന്ന് തോന്നും; എന്നാൽ ഈനിൽപ്പ് തുടങ്ങിയിട്ട് 649 വർഷം: പിസ ഗോപുരം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കണ്ടാൽ ഇപ്പോൾ വീഴുമെന്ന് തോന്നും; എന്നാൽ ഈനിൽപ്പ് തുടങ്ങിയിട്ട് 649 വർഷം: പിസ ഗോപുരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2021, 07:03 pm IST
FacebookTwitterWhatsAppTelegram

നിർമ്മാണ പിഴവ് കൊണ്ടോ അതോ വൈവിധ്യം കൊണ്ടോ ലോകാത്ഭുതങ്ങളിൽ ഇടം പിടിച്ച നിർമ്മിതി. നിരവധി നിഗൂഢതകൾ ഒളിപ്പിച്ച പിസയിലെ ചെരിഞ്ഞ ഗോപുരം. 200 വർഷമെടുത്ത് നിർമ്മാണം പൂർത്തീകരിച്ച വിശ്വ വിസ്മയം. വാസ്തുവിദ്യയിലെ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമായ പിസ ഗോപുരത്തിൽ ആരും അറിയാത്ത രഹസ്യങ്ങൾ ഒളിഞ്ഞ് കിടക്കുന്നു..

യൂറോപ്യൻ രാജ്യമായ ഇറ്റലിയിലെ പിസ ഗോപുരം. എന്തുകൊണ്ടാണ് ഈ അത്ഭുത ഗോപുരം ഒരു വശത്തേക്ക് ചെരിഞ്ഞിരിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ എണ്ണൂറ് വർഷം പുറകോട്ട് സഞ്ചരിക്കണം.

1173 ലാണ് പിസ കത്തീഡ്രലിൽ ഒരു മണിമേട നിർമ്മിക്കാൻ അധികൃതർ തീരുമാനിക്കുന്നത്. അധികം ഉറപ്പില്ലാത്ത മണ്ണിൽ മൂന്ന് മീറ്റർ മാത്രം കുഴിച്ച് നിർമ്മാണം ആരംഭിച്ചു. അഞ്ച് വർഷത്തിനുള്ളിൽ മൂന്നാം നില വരെ പൂർത്തിയായി. എന്നാൽ അപ്പോഴാണ് കെട്ടിടത്തിന് ഒരു ചെറിയ ചെരിവുണ്ടെന്ന കാര്യം ശ്രദ്ധയിൽ പെടുന്നത്. നിർമ്മാണത്തിൽ വന്ന തകാറാറാണ് ഇതിന് കാരണമെന്ന് മനസിലായതോടെ ഗോപുരത്തിന്റെ പണി നിർത്തിവെച്ചു.

എന്നാൽ നൂറ് വർഷങ്ങൾക്ക് ശേഷം 1272 ൽ ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ജിയോവാനി ഡി സിമോണെ എന്നൊരു വാസ്തു ശിൽപി എത്തി. ചെരിവ് നിവർത്താനായുള്ള പണികളാണ് പിന്നീട് നടന്നത്. അടുത്ത നിലയുടെ ഒരു വശത്തിന് ഉയരം കൂട്ടുകയും ചെയ്തു. എന്നാൽ ഇത് അബദ്ധമായെന്ന് പിന്നീടാണ് മനസിലായത്. ഒരു വശത്തെ ചെരിവ് മുഴുവൻ അടുത്ത വശത്തേക്കായി.

ഇടയ്‌ക്കിടെ ഉണ്ടായ യുദ്ധങ്ങൾ കാരണം ഗോപുരത്തിന്റെ പണി പൂർത്തിയാക്കാൻ വീണ്ടും നൂറ് വർഷം എടുത്തു. 1319 ൽ മണിമേടയുടെ എഴ് നിലകൾ പണിതിരുന്നു. ചരിവിന്റെ മറുഭാഗത്ത് ഭാരം കൂടുതൽ വരുന്ന രീതിയിൽ ബാലൻസ് ചെയ്താണ് നിർമ്മാണം നടത്തിയത്. 1372 ആപ്പോഴേക്കും മണിമേടയുടെ എട്ട് നിലകളുടെ നിർമ്മാണവും പൂർത്തിയായി. 57 മീറ്റർ ഉയരത്തിൽ 15.5 മീറ്റർ വ്യാസത്തിൽ സിലിണ്ടർ ആകൃതിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണത്തിനിടിയിലും കെട്ടിടം വീണ്ടും ചെരിഞ്ഞതിനാൽ പിന്നീട് ഇത് പരിഹിക്കാനുള്ള പണികളും നടന്നു.

1960 ലും 1990 ലിനും ഗോപുരം നിലനിർത്തുന്നതിന് വേണ്ടിയുള്ള നിർമ്മാണങ്ങൾ നടത്തിയിരുന്നു. ചെരിവുള്ളതിന്റെ എതിർ ഭാഗത്ത് കൂടുതൽ ലെഡ് കട്ടകൾ വെച്ച് ഭാരം തുല്യമാക്കുകയും മുകളിലത്തെ നിലയിലെ മണികൾ നീക്കം ചെയ്തുമാണ് ഇത് നടപ്പിലാക്കിയത്. ചെരിവില്ലാത്ത ഭാഗത്തിന്റെ അടിത്തറയിൽ നിന്ന് മണ്ണ് നീക്കം ചെയ്തതിലൂടെ മണിഗോപുരത്തിന്റെ മുകൾ ഭാഗം 45 സെന്റീമീറ്റർ നിവർത്താാനായി. അതായത് 1838 ഉണ്ടായ അതേ ചെരിവാണ് ഇപ്പോഴുമുള്ളത്. അടുത്ത 300 വർഷത്തേക്ക് കെട്ടിടം ദൃഢമായിരിക്കും എന്ന പ്രഖ്യാപനമാണ് 2001 ൽ നടന്നത്.

വിശ്വപ്രസിദ്ധനായ ശാസ്ത്രജ്ഞൻ ഗലീലിയോ ഗലീലിയുടെ പരീക്ഷണങ്ങൾക്ക് സാക്ഷ്യം വഹിച്ച കെട്ടിടം കൂടിയാണ് പിസ ഗോപുരം. രണ്ട് വ്യത്യസ്ത വസ്തുക്കൾ ഗുരുത്വാകർഷണം മൂലം താഴേക്ക് പതിക്കുമ്പോൾ വേഗത തുല്യമായിരിക്കുമെന്ന് തെളിയിക്കാൻ ഈ ചെരിഞ്ഞ ഗോപുരമാണ് അദ്ദേഹം ഉപയോഗിച്ചത് എന്ന് ചരിത്രം പറയുന്നു. ആധുനിക എഞ്ചിനീയറിംഗ് വിദഗ്ദർ ഇന്നും കൗതുകത്തോടെ നോക്കുന്ന ഒരുനിർമ്മിതി കൂടിയാണ് പിസയിലെ ചെരിഞ്ഞ ഗോപുരം.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies