ഉണർന്നെഴുന്നേറ്റപ്പോൾ ഭൂതകാലം മറന്ന് സമ്മർ ഡിയസ് :വീഡിയോ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉണർന്നെഴുന്നേറ്റപ്പോൾ ഭൂതകാലം മറന്ന് സമ്മർ ഡിയസ് :വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 06:38 pm IST
FacebookTwitterWhatsAppTelegram

ചുറ്റുമുള്ളതൊന്നും അറിയാതെ ആരേയും തിരിച്ചറിയാൻ കഴിയാതെ വരുന്ന ശാരീരിക അവസ്ഥയാണ് കോമ. കോമ ബാധിക്കുന്ന പലരും ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ വരെ ഇതേ അവസ്ഥയിൽ തുടരാറുണ്ട്.

രണ്ടാഴ്ച കോമയിൽ കിടന്ന ഒരു സ്ത്രീയുടെ വിചിത്ര സ്വഭാവമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കാരണം ബോധം കിട്ടിയപ്പോൾ ഇവർ സ്വന്തം ഭാഷ മറന്നിരിക്കുകയാണ്. ഒരു പരിചയവുമില്ലാത്ത മറ്റൊരു രാജ്യത്തിന്റെ ഉച്ചാരണരീതിയിലാണ് ഇവർ ഇപ്പോൾ സംസാരിക്കുന്നത്. ലോസ് ഏഞ്ചൽസിൽ നിന്നുള്ള സമ്മർ ഡിയസ് എന്ന 24കാരിയാണ് കഥയിലെ നായിക.

കഴിഞ്ഞ വർഷം നവംബറിൽ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് സമ്മർ ഒരു അപകടത്തിൽ പെടുന്നത്. ഉടനെ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായിരുന്നു. നട്ടെല്ലിനും തലച്ചോറിനുമെല്ലാം ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് രണ്ടാഴ്ചയോളം ബോധമില്ലാതെ ഇവർ കോമയിൽ കിടന്നു. ബോധം തിരികെ ലഭിച്ചതിന് ശേഷവും ഇവർക്ക് സംസാരിക്കാനായിരുന്നില്ല.

യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠിച്ച ആംഗ്യഭാഷയിലൂടെയായിരുന്നു ആദ്യമെല്ലാം ആശയവിനിമയം നടത്തിയിരുന്നത്. എന്നാൽ സംസാരശേഷി തിരിച്ചുകിട്ടിയപ്പോഴാണ് സമ്മർ ഒരു കാര്യം ശ്രദ്ധിക്കുന്നത്. താൻ മറ്റുള്ളവരുടെ പോലെയല്ല സംസാരിക്കുന്നത്. തന്റെ സംസാരരീതി എല്ലാവരിൽ നിന്നും വ്യത്യസ്തമാണ്.

ഇതിന് ശേഷം സമ്മർ വോയ്‌സ് തെറാപ്പിയും നടത്തി. സമ്മറിന്റെ ശബ്ദത്തിനും വലിയ വ്യത്യാസമുണ്ടായിരുന്നു. സ്പീച്ച് തെറാപ്പിസ്റ്റുകളുടെ സഹായത്തോടെ സംസാരിക്കുന്ന രീതിയിൽ വലിയ പുരോഗതിയുണ്ടാക്കി. ശബ്ദം പഴയത് പോലെ എല്ലാവരും കേൾക്കുന്ന അവസ്ഥയിലേക്കെത്തി. അപ്പോഴും സംസാരിക്കുന്ന ഉച്ചാരണത്തിന് മാറ്റമൊന്നും ഉണ്ടായില്ല. ‘

ചികിത്സിക്കുന്ന നഴ്‌സുമാർ ചോദിക്കുമായിരുന്നു. സമ്മറിന്റെ സ്വദേശം എവിടെയാണെന്ന്. കാരണം അവളുടെ സംസാരരീതി വ്യത്യസ്തമായിരിക്കുന്നു. സമ്മറവിടെ തന്നെ ഉള്ള ആളാണെന്ന് പറഞ്ഞുവെങ്കിലും ആരും വിശ്വസിക്കുന്നുണ്ടായില്ല. അവിടെ ജനിച്ച് വളർന്നതാണെന്ന് പലരേയും ബോധ്യപ്പെടുത്തി. എന്നാൽ സമ്മറിന് ഈ ഉച്ചാരണ രീതി എങ്ങനെ ലഭിച്ചുവെന്നായിരുന്നു അവരുടെ സംശയം. എന്നാൽ അത് അവൾക്കും അറിയില്ലായിരുന്നു. കാരണം അവളുടെ സംസാരരീതി അങ്ങനെ ആയിരുന്നില്ല.

ഡോക്ടർമാർ സമ്മറിന്റെ അവസ്ഥ പഠന വിധേയമാക്കി. ‘ഫോറിൻ ആക്‌സന്റ് സിൻഡ്രോം’ എന്ന അപൂർവ്വ അവസ്ഥയാണ് സമ്മറിനെ ബാധിച്ചത്. സമ്മർ പല പല ആക്‌സന്റുകളിൽ സംസാരിക്കുമായിരുന്നു. ഒന്നിനും സ്ഥിരതയും ഉണ്ടായിരുന്നില്ല. ചിലപ്പോൾ മണിക്കൂറുകൾ മാത്രമായിരിക്കും ഒരു രീതിയിൽ സംസാരിക്കുന്നത്. ചിലപ്പോൾ അത് മാസങ്ങൾ നീണ്ടു നിൽക്കും. ബ്രിട്ടീഷ്, ഓസ്‌ട്രേലിയൻ, ന്യൂസിലാൻഡ് ആക്‌സന്റുകളിലെല്ലാം സമ്മർ സംസാരിക്കും. എന്നാൽ ഈ അവസ്ഥ താൻ ഇപ്പോൾ ആസ്വദിക്കുന്നുണ്ടെന്നാണ് സമ്മർ പറയുന്നത്.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies