കേദാർനാഥിന് അഭിമാനമായി ശങ്കരാചാര്യ പ്രതിമ; അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി; പന്ത്രണ്ടു ജ്യോതിർലിംഗ ക്ഷേത്രങ്ങളേയും ബന്ധപ്പെടുത്തുന്ന സമഗ്രവികസന പദ്ധതി..
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേദാർനാഥിന് അഭിമാനമായി ശങ്കരാചാര്യ പ്രതിമ; അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി; പന്ത്രണ്ടു ജ്യോതിർലിംഗ ക്ഷേത്രങ്ങളേയും ബന്ധപ്പെടുത്തുന്ന സമഗ്രവികസന പദ്ധതി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2021, 06:23 pm IST
FacebookTwitterWhatsAppTelegram

32 വർഷം മാത്രം നീണ്ടു നിന്ന ജീവിത കാലയളവിനുള്ളിൽ ഭാരതം മുഴുവൻ സഞ്ചരിച്ച് ഹൈന്ദവതയെ ശക്തിപ്പെടുത്തിയ ജഗത് ഗുരു ആദി ശങ്കരാചാര്യർ. കേരളത്തിൽ ജനിച്ച് , ഹൈന്ദവ ദർശനത്തെ ലോകത്തിലെ ഏറ്റവും മഹത്തരവും ഊർജ്ജസ്വലവുമായ തത്വസംഹിതയാക്കി പരിവർത്തനം ചെയ്ത മഹായോഗി. ആദിശങ്കരാചാര്യരുടെ പുണ്യ സമാധിസ്ഥലമായ കേദാർനാഥ് ക്ഷേത്രവും പരിസരവും ആഗോള ആത്മീയ തീർത്ഥാടന ഭൂപടത്തിൽ ഇടം നേടാനുള്ള പ്രയാണത്തിലാണ്. ഹിമാലയൻ സാനുക്കളിൽ കുടികൊള്ളുന്ന കേദാർനാഥിൽ കേന്ദ്ര സർക്കാർ ആവിഷ്‌കരിക്കുന്ന വൻ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി തുടക്കം കുറിച്ചു കഴിഞ്ഞു. കേന്ദ്രസാംസ്‌ക്കാരിക വകുപ്പും വിനോദസഞ്ചാര വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളെയും കോർത്തിണക്കും..

ഇന്ത്യയുടെ സാംസ്‌കാരിക അഖണ്ഡത കാത്തുസൂക്ഷിച്ച ആദിശങ്കരാചാര്യർക്കായി കേദാർനാഥിൽ ലോകം നമിക്കുന്ന സ്മാരകമാണ് ഉയരുന്നത്. കേദാർനാഥിന്റെ സമഗ്രവികസനം ലക്ഷ്യമിടുന്ന പദ്ധതിയുടെ ആദ്യഘട്ടമായാണ് ലോകത്തെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾക്കായി ശങ്കരാചാര്യ പ്രതിമ സ്ഥാപിക്കപ്പെട്ടത്. പ്രധാനമന്ത്രിയുടെ കേദാർനാഥ് ക്ഷേത്ര ദർശനത്തിന് ശേഷമായിരുന്നു പ്രതിമയുടെ അനാച്ഛാദനം.

പ്രളയത്തിന് ശേഷം പുനരുദ്ധരിക്കപ്പെട്ട കേദാർനാഥിലെ ശ്രീശങ്കരാചാര്യരുടെ സമാധിസ്ഥാനത്താണ് ഭവ്യമായ പ്രതിമ കൃഷ്ണശിലയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. 12.5 അടി ഉയരത്തിലുള്ള ധ്യാനത്തിലിരിക്കുന്ന രൂപത്തിലാണ് ശങ്കരാചാര്യ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 120 ടൺ ഭാരമുള്ള ഒറ്റക്കല്ലിലാണ് ശില്പം കൊത്തിയത്. 35 ടണ്ണാണ് പ്രതിമയുടെ ഭാരം. 2020 സെപ്തംബറിലാണ് പ്രതിമാ നിർമ്മാണം ആരംഭിച്ചത്. കേന്ദ്രസാംസ്‌ക്കാരിക വകുപ്പിന് ലഭിച്ച 5 മാതൃകകളിൽ നിന്നാണ് അരുൺ യോഗിരാജ് സമർപ്പിച്ച ശില്പത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി നിർമ്മാണ അനുമതി നൽകിയത്.

2013ലാണ് അപ്രതീക്ഷിതമായ മേഘവിസ്ഫോടനം കേദാർനാഥിനെ തകർത്തെറിയും വിധം പ്രളയവും മലയിടിച്ചിലും സംഭവിച്ചത്. കേദാർനാഥ് ക്ഷേത്രമൊഴിച്ച് പരിസരത്തെ എല്ലാ കെട്ടിടങ്ങളേയും തകർത്ത് ജൂൺ 17ന് കൂറ്റൻപാറക്കെട്ടുകൾ ഒഴുകിപ്പരന്നു. ചോരാബാരി നദി കരകവിഞ്ഞതോടെ ഉത്തരാഖണ്ഡ് പ്രളയത്തിൽ മുങ്ങി. 5000 പേരാണ് കൊല്ലപ്പെട്ടത്. പതിനായിരം കോടിയുടെ നഷ്ടമാണ് വിവിധ മേഖലകളിലായി കണക്കാക്കപ്പെട്ടത്. 2013ലെ മേഘവിസ്ഫോടനത്തിന് ശേഷം 5 വർഷത്തിനുള്ളിൽ അതിവിപുലമായ പദ്ധതികളിലൂടെ കേദാർനാഥിനെ കേന്ദ്രസർക്കാർ പൂർവ്വസ്ഥിതിയിലാക്കി.

മന്ദാകിനി മുതൽ ഗരുഢ്ചട്ടിവരെ പ്രദേശത്തെ പ്രകൃതിരമണീയതയെ രക്ഷിക്കാനുള്ള ശക്തമായ മതിലുകൾ ഉയരുകയാണ്. തീർത്ഥാടകരായവർക്ക് വേണ്ടി മാത്രമല്ല ധ്യാനത്തിനും സാധനയ്‌ക്കുമായി എത്തുന്ന സന്യാസിമാർക്കും പുരോഹിതന്മാർക്കും താമസിക്കാനുള്ള പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. 2011ലെ കണക്കിൽ ഒരു വർഷം രണ്ടരക്കോടി വിനോദസഞ്ചാരികളാണ് ഉത്തരാഖണ്ഡിലെത്തിയത്. അതേ അവസ്ഥയിലേക്ക് തിരികെ എത്തിക്കാനുള്ള പ്രയ്തനമാണ് നടക്കുന്നത്.

ആദിശങ്കരാചാര്യർ സ്ഥാപിച്ച ചതുർമഠങ്ങളിൽപ്പെട്ട കേദാർനാഥിനെ അന്താരാഷ്‌ട്ര തീർത്ഥാടന കേന്ദ്രമെന്ന മികവോടെ പരിസ്ഥിതി അനുകൂലമായാണ് ഒരുക്കുന്നത്. പ്രളയത്തിൽ തകർന്ന സമാധി സ്ഥലത്തിന്റെ പുനരുദ്ധാരണത്തോടൊപ്പം ലോകത്തെ എല്ലാ ഹൈന്ദവ ധാർമ്മിക വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒത്തുകൂടാൻ സാധിക്കും വിധമാണ് പദ്ധതി. എങ്ങനെയാണോ സർദ്ദാർ പട്ടേലിന്റെ ഏകതാ പ്രതിമയും സ്മാരകവും ലോകോത്തര കേന്ദ്രമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ശ്രദ്ധചെലുത്തിയത് അതേരീതിയിലാണ് ശ്രീശങ്കര സമാധിയുടെ പുനരുദ്ധാരണം നടപ്പാക്കാനും പ്രധാനമന്ത്രി മേൽനോട്ടം വഹിക്കുന്നത്.

കേദാർനാഥിലെ പ്രതിമ അനാച്ഛാദന കർമ്മം നടന്നതോടെ 12 ജ്യോതിർലിംഗ സ്ഥാനങ്ങളേയും ബന്ധിപ്പിക്കുന്ന തീർത്ഥാടന സൗകര്യങ്ങളും നാല് മഠങ്ങളും വരുംവർഷങ്ങളിൽ ഇന്ത്യയെ കോർത്തിണക്കും. സാംസ്‌കാരിക ഐക്യം സാദ്ധ്യമാക്കുന്ന കേന്ദ്രസർക്കാരിന്റേയും നരേന്ദ്രമോദിയുടേയും ഇച്ഛാശക്തി ഹിമാലയത്തോളം തലയുയർത്തുകയാണ്.

ShareTweetSendShare

More News from this section

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

Latest News

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; ഹോൺ മുഴക്കിയതിന് ബിഎസ്എൻഎൽ ജീവനക്കാരനായ അച്ഛനെയും പ്ലസ്ടു വിദ്യാർത്ഥിയായ മകനെയും നടുറോഡിൽ തല്ലിച്ചതച്ചു; തകരപ്പറമ്പ് കുട്ടൻ പിടിയിൽ

പാളയം മാര്‍ക്കറ്റിൽ ഗുണ്ടാപ്പിരിവ് നടത്തിയിരുന്ന സന്തോഷ് ഇഡിയെ ആക്രമിച്ച കേസിലും പ്രതി; ഗുണ്ടാപ്പിരിവിനും അക്രമത്തിനും അന്ത്യം കുറിച്ച് മേയർ വി വി രാജേഷ്; നന്ദി പറഞ്ഞ് പാളയം മർച്ചന്റ് അസോസിയേഷൻ

എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും അടക്കമുള്ള പ്രതികൾക്ക് സമൻസ്; നാലാം തീയതി ഹാജരാകണം; കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies